നാലുവയസ്സുകാരിയുടെ മരണം: രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബെലഗാവിയിൽ നാലു വയസ്സുകാരി മരിച്ചസംഭവത്തിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റുചെയ്തു.

വഡഗോൺ സ്വദേശി സപ്ന രായണ്ണ നാവിയെയാണ് ബെലഗാവി എ.പി. എം.സി. പോലീസ് അറസ്റ്റുചെയ്തത്.

സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനായ രായണ്ണ നാവിയുടെ മകൾ സമൃദ്ധി രായണ്ണ നാവി മരിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞവർഷം മേയ് 20-നാണ് സമൃദ്ധി മരിച്ചത്. രായണ്ണയുടെ ആദ്യഭാര്യ മരിച്ചതിനുശേഷം വിവാഹംകഴിച്ചതാണ് സപ്നയെ.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

സപ്നയാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് മുത്തച്ഛൻ സുനിൽ ഹംപന്നവർ ആദ്യംസംശയമുന്നയിച്ചിരുന്നു.

ഇതേത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും സപ്ന കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യംനേടി.

പക്ഷേ, അടുത്തിടെ പുറത്തുവന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ മുറിവുണ്ടായിരുന്നെന്ന് വ്യക്തമായി. കുട്ടിക്കുനേരെ നടന്ന പീഡനവും മർദനവുമാണ് മരണത്തിനു കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

രായണ്ണയ്ക്ക് ജോലി ഛത്തീസ്ഗഢിലായതിനാൽ വല്ലപ്പോഴുമെ വീട്ടിലെത്താനായിരുന്നുള്ളൂ. ഇതിനിടെ സപ്ന കുട്ടിക്കുനേരേ സ്ഥിരമായി അതിക്രമം കാണിച്ചിരുന്നതായി പോലീസ് പറഞ്ഞു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

പോലീസ് കോടതിയെ സമീപിക്കുകയും മുൻകൂർജാമ്യം കോടതി റദ്ദാക്കുകയുംചെയ്തു. തുടർന്ന് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts