ബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ

ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര…

Read More

സിദ്ധരാമയ്യ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയതായി പരാതി

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജാതി അധിക്ഷേപം നടത്തിയെന്ന പേരിൽ ബിജെപി എംഎൽസിയും എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ചലപതി നാരായണസ്വാമി ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകി. തനിക്കെതിരെ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയ സിദ്ധരാമയ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് നാരായണസ്വാമി പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ സിദ്ധരാമയ്യയുടെ വസതിക്കു മുൻപിൽ നാരായണസ്വാമി പ്രതിഷേധിച്ചിരുന്നു. ഈ കാരണത്താൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നാരായണസ്വാമിയെ വിമർശിക്കുകയും ചെയ്തിരുന്നു.

Read More
Click Here to Follow Us