ബെംഗളൂരു ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച സമാപിക്കും.

വൈകീട്ട് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് മുഖ്യാതിഥിയാകും.

വിവിധ മത്സരവിഭാഗങ്ങളുടെ പുരസ്‌കാരം പ്രഖ്യാപിക്കും. നാലു മലയാളം സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്.

സമാപനദിനത്തിൽ ഗണേഷ് രാജിന്റെ മലയാളം സിനിമ പൂക്കാലവും നവാഗതനായ കെ.ആർ. ഉണ്ണി സംവിധാനംചെയ്ത ‘ഒങ്കാറ’യും വീണ്ടും പ്രദർശിപ്പിക്കും.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

രണ്ടുചിത്രങ്ങളും ചലച്ചിത്രോത്സവത്തിൽ നേരത്തേ പ്രദർശിപ്പിച്ചിരുന്നു.

വ്യാഴാഴ്ച പോർച്ചുഗീസ് ചിത്രം ദ ബാറ്റിൽ, ഹീബ്രു ചിത്രം ഗോൾഡ, ബംഗാളി ചിത്രം ഇന്റർവ്യു, റൊമാനിയൻ ചിത്രം ലിബറേറ്റ്, സ്പാനിഷ് ചിത്രം ഹീറോയിക്, പേർഷ്യൻ ചിത്രം ഹോംവർക്ക് തുടങ്ങിയവയും പ്രദർശിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts