ഡ്രൈവറില്ലാ മെട്രോ ട്രെയിൻ : സർവീസ് നാലുമാസം നീളുന്ന 37 കർശനമായ പരിശോധനകൾക്കു ശേഷം

ബെംഗളൂരു : ഡ്രൈവറില്ലാ മെട്രോ ട്രെയിൻ യാത്രക്കാരുമായി സർവീസ് നടത്തുന്ന നാലുമാസം നീളുന്ന പരിശോധനകൾക്കുശേഷമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ.

സുരക്ഷയുറപ്പാക്കാൻ 37 പരിശോധനകളാണ് നടത്തുന്നത്. ചൈനയിൽ നിന്നെത്തിച്ച കോച്ചുകൾ കൂട്ടിച്ചേർത്ത് ട്രാക്കിലേക്ക് മാറ്റുന്ന പ്രവൃത്തി ഇതിനോടകം പൂർത്തിയായി.

വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾ തുടങ്ങും.

യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ സർവീസ് തുടങ്ങിയാലും ആദ്യഘട്ടത്തിൽ എൻജിൻ ഡ്രൈവറുടെ സാന്നിധ്യം ട്രെയിനുകളിലുണ്ടാകും.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

പിന്നീട് ഇവരെ പിൻവലിക്കും.

ഫെബ്രുവരി 14-നാണ് ചൈനയിൽനിന്ന് ഡ്രൈവറില്ലാ ട്രെയിൻ കോച്ചുകൾ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിലെത്തിച്ചത്.

കോച്ചുകൾ കൂട്ടിച്ചേർക്കുന്നതിനും മറ്റ് സാങ്കേതിക സഹായങ്ങൾക്കുമായി എൻജിനിയർമാരുടെ സംഘവും ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

പരിശോധനകൾ പൂർത്തിയാക്കി സർവീസ് തുടങ്ങുന്നതുവരെ ഇവർ നഗരത്തിൽ തുടരും. നിർമാണം പൂർത്തിയായ യെല്ലോലൈനിലൂടെയായിരിക്കും ( ആർ.വി. റോഡ്- ബൊമ്മസാന്ദ്ര) ഡ്രൈവറില്ലാ ട്രെയിൻ സർവീസ് നടത്തുക.

ഒന്നരമിനിറ്റിന്റെ ഇടവേളയിൽ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.

മേയിൽ ഒരു ഡ്രൈവറില്ലാ ട്രെയിൻകൂടി ചൈനയിൽ നിന്നെത്തും. ജൂൺ മുതൽ മാസം രണ്ടു മെട്രോട്രെയിനുകൾ വീതമാണ് എത്തുക.

  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്

ബി.എം.ആർ.സി.എല്ലുമായുള്ള കരാറനുസരിച്ച് ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി. 216 മെട്രോകോച്ചുകളാണ് എത്തിക്കേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?
[masterslider id="10"]

Related posts

Click Here to Follow Us