അഭ്യൂഹങ്ങൾക്ക് വിരാമം പത്മജ ബിജെപിയിലേക്ക്

ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്.

പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു.

അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts