പ്രവീണിന്റെ കൊലപാതകം, വിവാദ ട്വിറ്റർ പോസ്റ്റുമായി കർണാടക  എംഎൽഎ 

ബെംഗളൂരു:∙ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എം.പി രേണുകാചാര്യ.

പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചില്ലെങ്കിൽ താൻ എംഎൽഎ  സ്ഥാനം രാജിവെക്കുമെന്ന് രേണുകാചാര്യ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പ്രസ്താവന. ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മളുടെ വിശ്വാസം നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും ട്വിറ്ററിലൂടെ പറഞ്ഞു .

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം ക്രിമിനലുകളെ നേരിടണം. എങ്കിൽ മാത്രമേ സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഹൊന്നാലി മണ്ഡലത്തിലെ എംഎൽഎ ആണ്  രേണുകാചാര്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts