പരിസ്ഥിതി ദിനത്തിൽ ചെടികൾ നനയ്ക്കാൻ പുതു സംവിധാനം ഒരുക്കി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു : വ്യത്യസ്തമായ നിരവധി പൂക്കളാലും അലങ്കാര ചെടികളാലും മനോഹരമാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം .

ലോക പരിസ്ഥിതിദിനത്തിൽ ചെടികൾ നനയ്ക്കാൻ നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണിപ്പോൾ . കൂടുതൽ സ്ഥലത്തേക്ക് പൂന്തോട്ടം വ്യാപിപ്പിക്കാനും വൃക്ഷത്തൈകൾ നടാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണിപ്പോൾ
കാലാവസ്ക്കനുസരിച് ഓട്ടോമാറ്റിക്കായി നനയ്ക്കാനുള്ള സംവിധാനത്തിന് പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ചത് .

100 ഏക്കർ സ്ഥലത്താണ്‌ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് . മണ്ണിലെ ഈർപ്പം, കാലാവസ്ഥ തുടങ്ങിയവ നിരീക്ഷിച്ച് ആവശ്യമായ വെള്ളം നനയ്ക്കുന്ന ഈ സംവിധാനം മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ വഴിയാണ് നിയന്ത്രിക്കുന്നത്. ജലദുരുപയോഗത്തെ തടയാനും ഇത് വഴി സാധ്യമാകുന്നതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
[masterslider id="10"]

Related posts