ലൈംഗിക അക്രമണക്കേസിലെ പ്രതിക്ക് കോവിഡ്;പരാതിക്കാരിയും പോലീസുകാരും നിരീക്ഷണത്തിൽ.

ബെംഗളൂരു: ലൈംഗിക ആക്രമണ ആരോപണ കേസിൽ അറസ്റ്റ് ചെയ്‌ത കുറ്റാരോപിതന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി . ജൂൺ ഒന്നിനാണ് ഇയാളെ ജീവൻ ഭീമ നഗർ പോലീസ് അറസ്റ്റ് ചെയ്തത് . അന്ന് തന്നെ മായോ ഹാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൂടുതൽ അന്യോഷണത്തിനായി കുറ്റാരോപിതനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു . ഇന്നലെയാണ് ഇയാളുടെ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നത് . കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരാതിക്കാരിയായ സ്ത്രീയെയും അന്വോഷണവുമായി ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർ അടക്കം…

Read More

കേരളത്തിൽ ഇന്ന്  108 പേര്‍ക്ക് കോവിഡ്-19

കേരളത്തിൽ ഇന്ന്  108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…

Read More

2 മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 378;ആകെ രോഗികളുടെ എണ്ണം 5000 കടന്നു;ആകെ ആക്റ്റീവ് കേസുകൾ 3000 കടന്നു;2000 ഓളം പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 378 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 341 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു ബീദറില്‍ 55 വയസ്സുകാരിയും,വിജയപുരയില്‍ 82 വയസ്സുകാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 59 ആയി. ഇന്ന് 280 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 1968 ആയി. ഉഡുപ്പി 121, കല ബുറി ഗി 69, യാദ…

Read More

പാൽ വാഹനത്തിൽ വിൽപ്പനക്ക് എത്തിക്കുന്ന പദ്ധതിയുമായി നന്ദിനി.

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡ് റേഷന്റെ നന്ദിനി മൊബൈൽ മിൽക്ക് പാർലർ ആരംഭിച്ചു. പാലിന് പുറമേ പാലുൽപന്നങ്ങളും ലഭിക്കുന്ന പാർലറിന് “നന്ദിനി ഓൺ വീൽസ് “എന്നാണ് പേര്. ഓരോ ദിവസവും നഗരത്തിലെ പാർലറിന്റെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ സേവനം ലഭ്യമാകുമെന്ന് കെഎംഎഫ് എംഡി ബി.സി.സതീഷ് പറഞ്ഞു. മഞ്ഞൾ മിശ്രിതം ചേർത്ത നന്ദിനിയുടെ ടെർമെറിക് പാലിന്റെ വിൽപന ആരംഭിച്ചതായും സതീഷ് പറഞ്ഞു.

Read More

അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാടെത്താൻ നിയമ സർവകലാശാല പൂർവ വിദ്യാർഥികളുടെ കൈതാങ്ങ്.

ബെംഗളൂരു: ലോക്‌ഡൗണിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരുവിൽ കുടുങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) പൂർവവിദ്യാർഥികൾ. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 179 പേർക്കാണ് പ്രത്യേക വിമാനത്തിൽ ഛത്തീസ്ഗഢിലെ റായ്‌പുരിലേക്ക് യാത്രാസൗകര്യം ഒരുക്കിയത് . വ്യാഴാഴ്ച രാവിലെ എട്ടിന് ബെംഗളൂരുവിൽനിന്ന്‌ പുറപ്പെട്ട ഇൻഡിഗോ വിമാനം രാവിലെ പത്തിന് റായ്‌പുർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തി.ഈ 179 പേരുടെയും യാത്രാച്ചെലവ് ലോ യൂണിവേഴ്സിറ്റി പൂർവവിദ്യാർഥികളാണ് വഹിച്ചത് . ഛത്തീസ്ഗഢ്‌ സർക്കാരുമായും ഇവർ…

Read More

ബെംഗളൂരു നഗരത്തിൽ ഇന്നലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 10 പേർക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 3 പേർ ഡൽഹിയിൽ നിന്നും ഒന്ന് വീതം ഇൻഡോനേഷ്യ , തമിഴ്നാട് , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് . മൂന്ന് പേർ P2834 രോഗിയുടെ കോണ്ടാക്ടിൽ ഉള്ളവരാണ്. ഈ ഒൻപത് പേരും ബെംഗളൂരു അർബൻ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്റെ പരിധിയിൽ വരുന്നവരാണ്. ബി ബി എം പി യുടെ പരിധിയിൽ വരുന്നയാളാണ് . ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 434 ആയി…

Read More

നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 64%വും പുരുഷന്മാർ.

ബെംഗളൂരു : ബി.ബി.എം.പി ജൂലൈ നാലിന് പുറത്തിറക്കിയ വാർ റൂം ബുള്ളെറ്റിൻ പ്രകാരം നഗരത്തിൽ ഇത് വരെ 14 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു . ഇതിൽ 9 (64%) പുരുഷന്മാരും 5 ( 36%) സ്ത്രീകളും ഉൾപ്പെടുന്നു . മരണപെട്ടവരിൽ കുട്ടികൾ ഇല്ല . നഗരത്തിൽ ആകെയുള്ള രോഗബാധിതരിൽ 65% പുരുഷന്മാരും 35 % സ്ത്രീകളും ആണ് . 30 വയസ്സിനോ അതിനു മുകളിലോ ഉള്ളവരാണ് മരണപ്പെട്ട 14 പേരും . ഇതിൽ 8 പേർ മുതിർന്ന പൗരന്മാരാണ് . 60-69…

Read More

മഹാരാഷ്ട്രയിൽ നിന്നെത്തി‌ ക്വാറന്റീനിൽ കഴിഞ്ഞ 14-കാരൻ മരിച്ചു.

ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തി റായ്ച്ചൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 14 വയസുകാരൻ മരിച്ചു. കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു . കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണം ആണ് . ഇതിന് മുൻപ് ഹുബ്ബള്ളിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഒരാൾ മരിച്ചിരുന്നു. കുട്ടിക്ക് ചികിത്സകിട്ടാൻ വൈകിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . രാത്രി വയറുവേദന അനുഭവപ്പെട്ടിട്ടും രാവിലെയാണ് ആംബുലൻസെത്തിച്ചത് എന്നും ഒരോ ക്വാറന്റീൻ സെന്ററിലും…

Read More

പരിസ്ഥിതി ദിനത്തിൽ ചെടികൾ നനയ്ക്കാൻ പുതു സംവിധാനം ഒരുക്കി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു : വ്യത്യസ്തമായ നിരവധി പൂക്കളാലും അലങ്കാര ചെടികളാലും മനോഹരമാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം . ലോക പരിസ്ഥിതിദിനത്തിൽ ചെടികൾ നനയ്ക്കാൻ നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണിപ്പോൾ . കൂടുതൽ സ്ഥലത്തേക്ക് പൂന്തോട്ടം വ്യാപിപ്പിക്കാനും വൃക്ഷത്തൈകൾ നടാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണിപ്പോൾ കാലാവസ്ക്കനുസരിച് ഓട്ടോമാറ്റിക്കായി നനയ്ക്കാനുള്ള സംവിധാനത്തിന് പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ചത് . 100 ഏക്കർ സ്ഥലത്താണ്‌ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് . മണ്ണിലെ ഈർപ്പം, കാലാവസ്ഥ തുടങ്ങിയവ നിരീക്ഷിച്ച് ആവശ്യമായ വെള്ളം നനയ്ക്കുന്ന ഈ സംവിധാനം മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ…

Read More

108 അടി ഉയരമുള്ള കെംപെഗൗഡ പ്രതിമയുടെ ശിലാസ്ഥാപനത്തിനൊരുങ്ങി കർണാടക.

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനടുത്ത്‌ 108 അടി ഉയരമുള്ള കെംപഗൗഡയുടെ പ്രതിമ നിർമ്മിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.  ഏകദേശം 66 കോടിയാണ് പ്രതിമയുടെ ചിലവ് വരുന്നത്. പ്രതിമയുടെ മാതൃക രൂപകൽപന കഴിഞ്ഞിട്ടുണ്ട് . മുഖ്യമന്ത്രി യെദിയൂരപ്പ മാതൃക കണ്ടതിനു ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതാണ് . പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങ് ജൂൺ 27 നു നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആരാണ് കെംപെ ഗൗഡ ? നഗര ശിൽപ്പിയെ കുറിച്ച് 2 വർഷം മുൻപ് ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം താഴെ വായിക്കാം……

Read More
Click Here to Follow Us