അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാടെത്താൻ നിയമ സർവകലാശാല പൂർവ വിദ്യാർഥികളുടെ കൈതാങ്ങ്.

ബെംഗളൂരു: ലോക്‌ഡൗണിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരുവിൽ കുടുങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) പൂർവവിദ്യാർഥികൾ. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 179 പേർക്കാണ് പ്രത്യേക വിമാനത്തിൽ ഛത്തീസ്ഗഢിലെ റായ്‌പുരിലേക്ക് യാത്രാസൗകര്യം ഒരുക്കിയത് .

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

വ്യാഴാഴ്ച രാവിലെ എട്ടിന് ബെംഗളൂരുവിൽനിന്ന്‌ പുറപ്പെട്ട ഇൻഡിഗോ വിമാനം രാവിലെ പത്തിന് റായ്‌പുർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തി.
ഈ 179 പേരുടെയും യാത്രാച്ചെലവ് ലോ യൂണിവേഴ്സിറ്റി പൂർവവിദ്യാർഥികളാണ് വഹിച്ചത് .

ഛത്തീസ്ഗഢ്‌ സർക്കാരുമായും ഇവർ ബന്ധപ്പെട്ടിരുന്നു . തൊഴിലാളികൾ റായ്‌പുരിൽനിന്ന് സ്വന്തം വീടുകളിൽ തിരിച്ചെത്തി എന്ന് ഉറപ്പാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts