ലൈംഗിക അക്രമണക്കേസിലെ പ്രതിക്ക് കോവിഡ്;പരാതിക്കാരിയും പോലീസുകാരും നിരീക്ഷണത്തിൽ.

ബെംഗളൂരു: ലൈംഗിക ആക്രമണ ആരോപണ കേസിൽ അറസ്റ്റ് ചെയ്‌ത കുറ്റാരോപിതന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി .

ജൂൺ ഒന്നിനാണ് ഇയാളെ ജീവൻ ഭീമ നഗർ പോലീസ് അറസ്റ്റ് ചെയ്തത് .

അന്ന് തന്നെ മായോ ഹാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൂടുതൽ അന്യോഷണത്തിനായി കുറ്റാരോപിതനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു .

  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!

ഇന്നലെയാണ് ഇയാളുടെ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നത് .

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരാതിക്കാരിയായ സ്ത്രീയെയും അന്വോഷണവുമായി ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർ അടക്കം 20 പോലീസുകരേയും ക്വാറന്റീൻ ചെയ്തു .

ബി.ബി.എം.പി അധികൃതർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us