നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 64%വും പുരുഷന്മാർ.

ബെംഗളൂരു : ബി.ബി.എം.പി ജൂലൈ നാലിന് പുറത്തിറക്കിയ വാർ റൂം ബുള്ളെറ്റിൻ പ്രകാരം നഗരത്തിൽ ഇത് വരെ 14 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു . ഇതിൽ 9 (64%) പുരുഷന്മാരും 5 ( 36%) സ്ത്രീകളും ഉൾപ്പെടുന്നു . മരണപെട്ടവരിൽ കുട്ടികൾ ഇല്ല .

നഗരത്തിൽ ആകെയുള്ള രോഗബാധിതരിൽ 65% പുരുഷന്മാരും 35 % സ്ത്രീകളും ആണ് .

30 വയസ്സിനോ അതിനു മുകളിലോ ഉള്ളവരാണ് മരണപ്പെട്ട 14 പേരും . ഇതിൽ 8 പേർ മുതിർന്ന പൗരന്മാരാണ് . 60-69 ഏയ്ജ് ഗ്രൂപ്പിൽ ആണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത് . 6 മരണങ്ങൾ ഈ പ്രായപരിധിക്കുള്ളിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

ഇതിൽ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു .70 നു മുകളിൽ ഉള്ളവരിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടും പുരുഷന്മാരാണ് . ഏറ്റവും കുറവ് മരണങ്ങൾ ( 1 മരണം ) റിപ്പോർട്ട് ചെയ്തിരിക്കുന്നത് 30-39 പ്രായ പരിധിയിൽ ആണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
[masterslider id="10"]

Related posts