മഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു 

ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുകയാണെന്നും ഉടന്‍ തന്നെ ഇവ ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വര്‍തൂര്‍, സര്‍ജാപപുര, വൈറ്റ്ഫീല്‍ഡ്, മാരത്തഹള്ളി, ബെല്ലന്തൂര്‍ എന്നിവിടങ്ങളിലാണ് കനത്ത മഴപെയ്തത്. 45.2 മില്ലിമീറ്റര്‍ മഴയാണ് ദേവനഹള്ളിയില്‍ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വാഹനഗതാഗം തടസപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts