സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്കം ;വൻ നാശനഷ്ടം.

ബെംഗളൂരു : ഏതാനും ദിവസമായി തുടരുന്ന മഴയിൽ ദക്ഷിണകന്നഡ ,ഉഡുപ്പി ജില്ലകളിൽ വൻ നാശനഷ്ടം.

വെള്ളം കയറി ഏക്കറുകളോളം കൃഷിയാണ് നശിച്ചത്, വെള്ളം കയറിയും മരം വീണും നിരവധി വാഹനങ്ങൾ നശിച്ചു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

ഉഡുപ്പിയിൽ രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ ഹെലികോപ്റ്ററുകൾ എത്തിച്ചു.

വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാർക്കിങ്‌കേന്ദ്രവും പൂർണമായി വെള്ളത്തിൽ മുങ്ങി.

മംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള അഡ്യപാടി റോഡ്, മണിപ്പാൽ ഹൈവേ എന്നിവിടങ്ങളിലും വ്യപകമായ നാശനഷ്ടമാണുണ്ടായത്.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

ഉഡുപ്പി ജില്ലയിലേക്ക് 250 അംഗ രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഉഡുപ്പിയിൽ പ്രത്യേക ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഉഡുപ്പി മംഗളൂരു ദേശീയപാതയിൽ വെള്ളം കയറിയതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഉഡുപ്പിയിലെ ഗുണ്ഡിബൈലു, കിണി മൽകി, ബ്രഹ്മവാര, കർക്കല, ഹെർമുണ്ട തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ഏറ്റവും ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us