യുവതിയുടെ മരണകാരണം ഒടുവിൽ വെളിപ്പെട്ടു; പിന്നിൽ മലയാളിയായ പ്രൊഫസർക്കെതിരെ കേസ്

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയിൽ നിന്നുള്ള എയറോനോട്ടിക്സ് എഞ്ചിനീയറുടെ ദുരൂഹ മരണത്തിന് കാരണം പ്രണയ പരാജയമെന്ന് പോലീസ്.

യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആകാൻക്ഷ എസ്. നായർ (22) ആണ് മരിച്ചത്.

ധർമ്മസ്ഥലയിലെ ബൊളിയൂർ സ്വദേശിയായ സുരേന്ദ്ര നായരുടെയും സിന്ധുദേവിയുടെയും മകളായ ആകാൻക്ഷ എസ്. നായർ ശനിയാഴ്ച (മെയ് 17) പഞ്ചാബിലെ പഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

മരിച്ച അകാൻക്ഷ അതേ സർവകലാശാലയിലെ പ്രൊഫസറായ ബിജിൽ മാത്യുവുമായി പ്രണയത്തിലായിരുന്നു.

പ്രൊഫസർ ബിജിൽ മാത്യു കേരളത്തിലെ കോട്ടയം സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമാണ്. കോളേജിൽ വെച്ച് ആകാൻക്ഷയും പ്രൊഫസർ മാത്യുവുമായി വഴക്കുണ്ടായതയാണ് റിപ്പോർട്ടുകൾ.

പിന്നീട്, കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പഞ്ചാബിലെ ജലന്ധർ പോലീസ് സ്റ്റേഷനിൽ മാത്യുവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച (മെയ് 19) വൈകുന്നേരം ധർമ്മസ്ഥലയിലെ ബൊളിയൂരിലെ വീട്ടിൽ ആകാൻക്ഷയുടെ സംസ്കാരം നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts