കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായി. മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. തിരുവാങ്കുളത്തു നിന്നു ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കുട്ടി അംഗനവാടി കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വരുന്നതിനിടെയാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണം.
Read MoreDay: 19 May 2025
വിമാനത്താവള മെമുറദ്ദാക്കൽ ; ആളില്ലാതെ ഹോൾട്ട് സ്റ്റേഷൻ
ബെംഗളൂരു∙വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ റദ്ദാക്കുന്നത് സ്ഥിരമായതോടെ കെഐഎ ഹോൾട്ട് സ്റ്റേഷനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവ്. കന്റോൺമെന്റ് സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദേവനഹനള്ളി, ചിക്കബെല്ലാപുര തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള മെമു സർവീസുകൾ കഴിഞ്ഞ മാസം റദ്ദാക്കിയത് ഇതുവരെയും പുനഃസ്ഥാപിക്കാതെ ഇട്ടിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം പുറമേ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ദേവനഹള്ളി, ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള മെമു സർവീസുകളും തുടർച്ചയായി റദ്ദാക്കുന്നത് പതിവ് സംഭവമാണ്. നിലവിലെ സ്ഥിതി ഇങ്ങനെയെന്നിരിക്കെ ഒരു മാസമായി പ്രതിദിനം ഇരുപതിൽ താഴെ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.
Read Moreഇന്റർകൊളീജിയറ്റ് ഫുട്ബോളിന് തുടക്കമായി
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലപ്പാട് ഇന്റർകൊളീജിയറ്റ് ഫുട്ബോളിന് ചാമ്പ്യൻഷിപ്പിന് യെലഹങ്ക സൂപ്പർപാർക്കിൽ തുടക്കമായി. മത്സരഫലം: റോസി റോയൽ കോളജ്- 3- ശ്രീ ശാന്തിനി- 0, കൃപാനിധി നഴ്സിങ് കോളജ്- 1- ധന്വന്തരി-0, രാമയ്യ യൂനിവേഴ്സിറ്റി- 2- രാഘവേന്ദ്ര നഴ്സിങ് കോളജ്- 1, എച്ച്.കെ.ബി.കെ-2- കെ.കെ.ഇ.സി.ഇ- 0, എബൻസർ- 4- ശ്രീശാന്തിനി ബി- 3, വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട്- 4- സംഭ്രാം- 1, ഈസ്റ്റ് വെസ്റ്റ്- 2- എൻ.എസ്.ജി അക്കാദമി- 0, എ.ബി.ബി.എസ്- 1- സ്പൂർത്തി-0. നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അടുത്ത…
Read Moreസർക്കാർ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ ഒഴിവാക്കുന്നു; പകരം സൗജന്യ മെഡിസിൻ വിതരണം കാര്യക്ഷമമാക്കും
ബംഗളൂരു: കർണാടകയിൽ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നിലവിലുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. പകരം, സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഡോക്ടർമാർ കുറിപ്പടി നൽകുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽനിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷന് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ ഇതിനകം നിർദേശം നൽകി കഴിഞ്ഞു. ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര…
Read Moreശക്തമായ മഴ; ബെംഗളുരുവില്‍ യെല്ലോ അലേർട്ട്
ബെംഗളുരു: ശക്തമായ മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. കനത്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരങ്ങളിലും വീടുകളിലും വെള്ളം ഇരച്ചു കയറി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ ഇപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു. ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക് പറ്റി. നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത്…
Read Moreബംഗളൂരുവിൽ നാലാമത്തെ സ്റ്റോർ തുറന്ന് ലുലു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ലുലു ഗ്രൂപ്പിൻ്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ തുറന്നു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ലുലു ഡെയ്ലി സ്റ്റോറി ആയിരത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നൽകുന്നതായും കർഷകരുടെ പ്രാദേശിക വിപണിയെ മെച്ചപ്പെടുത്തുന്നതായും എം.എ. യൂസുഫലി പറഞ്ഞു. 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ലുലു ഡെയിലി സ്റ്റോറിനായി 700 പാർക്കിങ് ഇടങ്ങളും ഒരുക്കിയതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
Read Moreകളിക്കുന്നതിനിടെ കാറിനുള്ളിൽ കയറി; അബദ്ധത്തിൽ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുട്ടികൾ മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദ്വാരപുഡി ഗ്രാമത്തിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനുടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കുട്ടികൾ കയറുകയായിരുന്നു. പാർക്കിങ് കേന്ദ്രത്തിലിട്ട കാറിൻ്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിൻ്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രാവിലെ മുതൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്.
Read Moreനഗരത്തിൽ 50 പാർക്കുകൾകൂടി വികസിപ്പിക്കും
ബെംഗളൂരു : ബ്രാൻഡ് ബെംഗളൂരു പദ്ധതിയുടെ കീഴിൽ നഗരത്തിൽ 50 പാർക്കുകൾക്കൂടി വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. വനം-പരിസ്ഥിതി-ക്ലൈമറ്റ് ചെയ്ഞ്ച് മാനേജ്‌മെന്റ് സ്പെഷ്യൽ കമ്മിഷണർ പ്രീതി ഗഹ്‌ലോത് ആണ് ഇക്കാര്യമറിയിച്ചത്. നഗരത്തിലെ നിലവിലുള്ള പാർക്കുകൾ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. നഗരത്തിൽ ആകെ 1,287 പാർക്കുകളാണുള്ളത്. ഇവയിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, ചെടികൾ വെച്ചുപിടിപ്പിക്കുക, വേലികൾ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികൾ നടന്നുവരുന്നതായി അവർ പറഞ്ഞു. പാർക്കുകൾ രാവിലെ അഞ്ചുമുതൽ രാത്രി പത്ത് വരെ തുറന്നുവെക്കുമെന്നും അവർ പറഞ്ഞു. പാർക്കുകളിൽ സമയം ചെലവിടുന്നവരെ പ്രോത്സാഹിപ്പിക്കാനാണിത്. ബസവനഗുഡിയിലെ ബ്യൂഗിൾ…
Read Moreനെലമംഗലയിൽ നിന്ന് നഗരത്തിലേക്കുള്ള ഹൈവേയിൽ ഗതാഗതക്കുരുക്ക്
ബെംഗളൂരു : വാരാന്ത്യ അവധി കഴിഞ്ഞ് ആളുകൾ നഗരത്തിലേക്ക് മടങ്ങുകയാണ്. ഇത് നെലമംഗല-ഹസ്സൻ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണമായി. നെലമംഗലയിലെ കുനിഗൽ ബൈപാസിന് സമീപം കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കുനിഗലിനെ നെലമംഗലയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷൻ, തുംകൂറിനെ നെലമംഗലയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷൻ എന്നിവ ഒരേപോലെയായതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും രണ്ടര മണിക്കൂർ കൂടി ഗതാഗതക്കുരുക്ക് ഉണ്ടാകും. ഗതാഗതക്കുരുക്ക് മൂലം വാഹനയാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.
Read Moreതൊണ്ണൂറ്റി രണ്ടാം ജന്മദിനം ആഘോഷിച്ച് ദേവഗൗഡ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമടക്കമുള്ള നേതാക്കൾ
ബെംഗളൂരു : തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിന്റെ നിറവിൽ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. നിലവിൽ രാജ്യസഭാംഗംകൂടിയായ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ആശംസകൾ നേർന്നു. ദേവഗൗഡയുടെ അറിവും വിവിധ വിഷയങ്ങളിലുള്ള ഉൾക്കാഴ്ചയും വലിയ ശക്തി നൽകുന്നതാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ മുതിർന്ന രാഷ്ട്രീയനേതാവിന് ജന്മദിനം ആശംസിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും ആശംസയറിയിച്ചു. പലരും അദ്ദേഹത്തെ ബെംഗളൂരുവിലെ വീട്ടിൽ സന്ദർശിച്ച് ആശംസ നേർന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദേവഗൗഡ…
Read More