കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറി; അബദ്ധത്തിൽ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുട്ടികൾ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദ്വാരപുഡി ഗ്രാമത്തിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്.

കളിക്കുന്നതിനു​ടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കുട്ടികൾ കയറുകയായിരുന്നു. പാർക്കിങ് കേന്ദ്രത്തിലിട്ട കാറിൻ്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിൻ്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

രാവിലെ മുതൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts