നഗരത്തിൽ 50 പാർക്കുകൾകൂടി വികസിപ്പിക്കും

ബെംഗളൂരു : ബ്രാൻഡ് ബെംഗളൂരു പദ്ധതിയുടെ കീഴിൽ നഗരത്തിൽ 50 പാർക്കുകൾക്കൂടി വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

വനം-പരിസ്ഥിതി-ക്ലൈമറ്റ് ചെയ്ഞ്ച് മാനേജ്‌മെന്റ് സ്പെഷ്യൽ കമ്മിഷണർ പ്രീതി ഗഹ്‌ലോത് ആണ് ഇക്കാര്യമറിയിച്ചത്.

നഗരത്തിലെ നിലവിലുള്ള പാർക്കുകൾ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.

നഗരത്തിൽ ആകെ 1,287 പാർക്കുകളാണുള്ളത്. ഇവയിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, ചെടികൾ വെച്ചുപിടിപ്പിക്കുക, വേലികൾ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികൾ നടന്നുവരുന്നതായി അവർ പറഞ്ഞു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

പാർക്കുകൾ രാവിലെ അഞ്ചുമുതൽ രാത്രി പത്ത് വരെ തുറന്നുവെക്കുമെന്നും അവർ പറഞ്ഞു. പാർക്കുകളിൽ സമയം ചെലവിടുന്നവരെ പ്രോത്സാഹിപ്പിക്കാനാണിത്.

ബസവനഗുഡിയിലെ ബ്യൂഗിൾ റോക്ക് പാർക്കിൽ ബെംഗളൂരു ഹബ്ബയുടെ ഭാഗമായ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
[masterslider id="10"]

Related posts