ജനുവരി 22 ന് സംസ്ഥാനത്ത് പ്രത്യേക പൂജ നടക്കുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ന്ന ജ​നു​വ​രി 22ന് ​ക​ർ​ണാ​ട​ക​യി​​ലെ രാ​മ​ക്ഷേ​ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ​പ്ര​ത്യേ​ക പൂ​ജ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ശി​വ​മൊ​ഗ്ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​മ​ക്ഷേ​ത്ര ച​ട​ങ്ങി​ലേ​ക്ക് ത​നി​ക്ക് സ്വീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​രാ​മ വ​ന്ദ​ന​വു​മാ​യി ത​ങ്ങ​ൾ ബി.​ജെ​പി​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

‘ഞ​ങ്ങ​ളും രാ​മ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​മ​ക്ഷേ​ത്ര വി​ഷ​യം ബി.​ജെ.​പി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്.

ശ്രീ​രാ​മ​ച​ന്ദ്ര​നെ​യ​ല്ല ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത് ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ്.

ജ​നു​വ​രി 22നു ​ശേ​ഷം എ​പ്പോ​ൾ സ​മ​യം ല​ഭി​ച്ചാ​ലും ഞാ​ൻ അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

അ​യോ​ധ്യ ച​ട​ങ്ങി​ൽ​ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​ള്ള ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച സി​ദ്ധ​രാ​മ​യ്യ മ​ത​പ​ര​മാ​യ ച​ട​ങ്ങി​നെ രാ​ഷ്ട്രീ​യ ച​ട​ങ്ങാ​ക്കി ചു​രു​ക്കി​യ ആ​ർ.​എ​സ്.​എ​സ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും അ​പ​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts