ഉച്ചഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് എട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബംഗളൂരു: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് സർക്കാർ ഹൈസ്‌കൂളിലെ എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് താലൂക്കിലെ നെലവാഗിലു ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ഛർദ്ദിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചഭക്ഷണത്തോടൊപ്പം ചീഞ്ഞ മുട്ടയാണ് നൽകുന്നതെന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ ആരോപിച്ചു.

  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

അതേസമയം ഭക്ഷണം നല്ലതല്ലാത്തതിനാൽ മിക്ക വിദ്യാർത്ഥികളും സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നില്ലന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ ഭക്ഷണത്തോടൊപ്പം മുട്ട വിളമ്പാൻ തുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ അടുത്തിടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയത്.

വ്യാഴാഴ്ച വിളമ്പിയ മുട്ടകൾ കയ്പ്പുള്ളതും മഞ്ഞക്കരു പച്ച നിറത്തിലുള്ളതുമാണെന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു.

ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥികൾ ഹോസ്റ്റലിൽ എത്തിയതിന് ശേഷം ഛർദ്ദിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതോടെ ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥികളെ ഹൊസക്കോട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts