ബെംഗളൂരുവിൽ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ; ഉപഭോക്താക്കളുടെ പട്ടികയിൽ വിഐപികളും

ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് 37 കാരനായ നൈജീരിയൻ പൗരൻ ചൊവ്വാഴ്ച അറസ്റ്റിലായി. ഹൊറമാവ് സ്വദേശിയായ ഒബേദ് ഒകെചുകുവിൽ നിന്ന് 259 എക്സ്റ്റസി ഗുളികകളും 110 ഗ്രാം കഞ്ചാവും രണ്ട് മൊബൈൽ ഫോണുകളും ഗോവിന്ദപുര പൊലീസ് കണ്ടെടുത്തു.

വൈയാലിക്കാവൽ എച്ച്ബിസിഎസ് ലേഔട്ടിലെ കോളേജിന് സമീപം നിൽക്കുമ്പോഴായിരുന്നു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി ഇയാളെ പിടികൂടി.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

സ്വാധീനമുള്ള ഏതാനും വ്യക്തികൾ ഉൾപ്പെടെ ഉപഭോക്താക്കളുടെ പട്ടികയും പോലീസ് കണ്ടെത്തി. അന്വേഷണത്തിനായി പോലീസിന് മുന്നിൽ ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts