ബെംഗളൂരു∙വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിനുകൾ റദ്ദാക്കുന്നത് സ്ഥിരമായതോടെ കെഐഎ ഹോൾട്ട് സ്റ്റേഷനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവ്. കന്റോൺമെന്റ് സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദേവനഹനള്ളി, ചിക്കബെല്ലാപുര തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള മെമു സർവീസുകൾ കഴിഞ്ഞ മാസം റദ്ദാക്കിയത് ഇതുവരെയും പുനഃസ്ഥാപിക്കാതെ ഇട്ടിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം പുറമേ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ദേവനഹള്ളി, ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള മെമു സർവീസുകളും തുടർച്ചയായി റദ്ദാക്കുന്നത് പതിവ് സംഭവമാണ്. നിലവിലെ സ്ഥിതി ഇങ്ങനെയെന്നിരിക്കെ ഒരു മാസമായി പ്രതിദിനം ഇരുപതിൽ താഴെ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.
Read More