തൊണ്ണൂറ്റി രണ്ടാം ജന്മദിനം ആഘോഷിച്ച് ദേവഗൗഡ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമടക്കമുള്ള നേതാക്കൾ

ബെംഗളൂരു : തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിന്റെ നിറവിൽ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ.

നിലവിൽ രാജ്യസഭാംഗംകൂടിയായ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ആശംസകൾ നേർന്നു.

ദേവഗൗഡയുടെ അറിവും വിവിധ വിഷയങ്ങളിലുള്ള ഉൾക്കാഴ്ചയും വലിയ ശക്തി നൽകുന്നതാണെന്ന് മോദി പറഞ്ഞു.

രാജ്യത്തെ മുതിർന്ന രാഷ്ട്രീയനേതാവിന് ജന്മദിനം ആശംസിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും ആശംസയറിയിച്ചു. പലരും അദ്ദേഹത്തെ ബെംഗളൂരുവിലെ വീട്ടിൽ സന്ദർശിച്ച് ആശംസ നേർന്നു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദേവഗൗഡ ഞായറാഴ്ച തിരുപ്പതി വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

കുടുംബസമേതമാണ് അദ്ദേഹമെത്തിയത്. വെള്ളിയാഴ്ച ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുമ്പോൾ എയർഇന്ത്യ ജീവനക്കാർ അദ്ദേഹത്തിന് മുൻകൂട്ടി ജന്മദിനാശംസകൾ കൈമാറി. ജീവനക്കാരുമൊത്തുള്ള ചിത്രം അദ്ദേഹം എക്സിൽ പങ്കുവെച്ചു.

തൊണ്ണൂറ്റിരണ്ടാം വയസ്സിലും സജീവമാണ് ദേവഗൗഡ. ചക്രക്കസേരയിലാണ് രാജ്യസഭയിലെത്തുന്നത്.

1996 ജൂൺ ഒന്നുമുതൽ 1997 ഏപ്രിൽ 21 വരെ പ്രധാനമന്ത്രിയായി. രാജ്യത്തിന്റെ 11-ാമത് പ്രധാനമന്ത്രിയാണ് അദ്ദേഹം. നാലുതവണ ലോക്‌സഭാംഗമായി. 1994 മുതൽ 1996 വരെ കർണാടക മുഖ്യമന്ത്രിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts