സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ ഒഴിവാക്കുന്നു; പ​ക​രം സൗ​ജ​ന്യ മെ​ഡി​സി​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പരിസരങ്ങളിൽ നിലവിലുള്ള ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നം. പ​ക​രം, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു വ്യക്തമാക്കി.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഡോ​ക്ട​ർ​മാ​ർ കു​റി​പ്പ​ടി ന​ൽ​കു​ന്ന ​പ്രവണത അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

  മക്കളുടെ പരീക്ഷാക്കാലം: രക്ഷിതാക്കൾക്ക് 'സ്റ്റഡി ലീവി'ന് അർഹതയുണ്ടെന്ന് ഹൈക്കോടതി

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​യ ജ​ന​റി​ക് മെ​ഡി​സി​നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന് (കെ.​എ​സ്.​എം.​എ​സ്.​സി.​എ​ൽ) സ​ർ​ക്കാ​ർ ഇതിനകം നിർദേശം നൽകി കഴിഞ്ഞു.

ജ​ന​റി​ക് മ​രു​ന്നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ്ഥാ​പ​ന​മാ​യ ബ്യൂ​റോ ഓ​ഫ് ഫാ​ർ​മ പി.​എ​സ്.​യു​സ് ഓ​ഫ് ഇ​ന്ത്യ​യോ​ട് (ബി.​ബി.​പി.​ഐ) വി​ല​പേ​ശ​ൽ ന​ട​ത്താ​നും കെ.​എ​സ്.​എം.​എ​സ്.​സി.​എ​ല്ലി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ബി.​ബി.​പി.​ഐ​യി​ൽ​ നി​ന്ന് ഇനി മുതൽ കു​റ​ഞ്ഞ ​വി​ലയ്​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് നേ​രി​ട്ട് മ​രു​ന്നു വാ​ങ്ങാ​നും അ​വ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​നും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us