സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ ഒഴിവാക്കുന്നു; പ​ക​രം സൗ​ജ​ന്യ മെ​ഡി​സി​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പരിസരങ്ങളിൽ നിലവിലുള്ള ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നം. പ​ക​രം, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു വ്യക്തമാക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഡോ​ക്ട​ർ​മാ​ർ കു​റി​പ്പ​ടി ന​ൽ​കു​ന്ന ​പ്രവണത അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​യ ജ​ന​റി​ക് മെ​ഡി​സി​നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന് (കെ.​എ​സ്.​എം.​എ​സ്.​സി.​എ​ൽ) സ​ർ​ക്കാ​ർ ഇതിനകം നിർദേശം നൽകി കഴിഞ്ഞു. ജ​ന​റി​ക് മ​രു​ന്നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര…

Read More
Click Here to Follow Us