ബെംഗളൂരുവിൽ എടിഎമ്മിലേക്കുളള 1.37 കോടിയുമായി ജീവനക്കാര്‍ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച 1.38 കോടി രൂപയുമായി മുങ്ങി.

ആക്‌സിസ് ബാങ്കിന്റെ കോറമംഗല ശാഖയിൽ നിന്ന്, എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ തുകയുമായാണ് പേയ്മെന്റ് സർവീസ് കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്.

എടിഎമ്മുകളിൽ തുക നിക്ഷേപിച്ച ശേഷം ജീവനക്കാർ തിരിച്ചു റിപ്പോർട്ട് ചെയ്യാത്തതിനാൽ സംശയം തോന്നിയ പേയ്മെന്റ് സർവീസ് ഉദ്യോഗസ്ഥർ കോറമംഗല പോലീസിൽ പരാതി നൽകുകയായിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

പ്രവീൺ, ധനശേക എ, രാമക്ക, ഹരീഷ് കുമാർ എന്നീ ജീവനക്കാർക്കെതിരെ പോലീസ് പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ നഗരത്തിൽ സമാന രീതിയിൽ പണം കവർന്ന സംഭവം നടന്നിരുന്നു. എടിഎമ്മിലേക്കു നിറയ്ക്കാൻ കൊണ്ടുപോയ 11 കോടി രൂപയാണ് ജീവനക്കാർ ചേർന്ന് കൊള്ളയടിച്ചത്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts