നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; കാരണം വിചിത്രം

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജംഗ്ഷനില്‍ സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരിച്ചത്. കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ തനിക്ക് വീതം…

Read More

5 ജനക്ഷേമ പദ്ധതികള്‍; സര്‍ക്കാര്‍ വിതരണം ചെയ്തത് 1.13 ലക്ഷം കോടി: ഗവര്‍ണര്‍

ബെംഗളുരു: സംസ്ഥാന സര്‍ക്കാരിന്റെ 5 ജനക്ഷേമ പദ്ധതികളിലായി 1.13 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതര ണം ചെയ്തതായി ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു. സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ പദ്ധതികള്‍ക്കു കഴിഞ്ഞു. മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നട ന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യത്തു സ്ത്രീസുരക്ഷ റാങ്കിങ്ങില്‍ കര്‍ണാടക മുന്നിലാണ്. 2035ഓടെ രാജ്യത്തിന്റെ ക്വാണ്ടം തലസ്ഥാനമാക്കി കര്‍ണാടകയെ മാറ്റുന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി…

Read More

മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയ‍ൻ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ…

Read More

തൊഴിലുറപ്പ് പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; ലോക്ഭവന്‍ റാലിക്കിറങ്ങി സിദ്ധരാമയ്യയും ഡി.കെ.യും

ബെംഗളുരു: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും സ്വഭാവവും മാറ്റിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധ റാലി നടത്തിയ ശേഷം ലോക്ഭവനിലേക്കു മാര്‍ച്ച് നടത്താനൊരുങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ ജേവാല എന്നിവരെ കരുതല്‍ നടപടിയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. പിന്നീടു ലോക്ഭവനിലെത്തിയ നേതാക്കള്‍ വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ -ഗ്രാമീണ്‍ (വിബി-ജിറാം-ജി) പേര് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്…

Read More

അതിര്‍ത്തി യാത്ര തീരാക്കുരുക്കില്‍; ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേ ക്കും നീളുന്നു

ബെംഗളുരു: ഹൊസൂര്‍ ദേശീയ പാതയിലെ (എന്‍എച്ച്-44) ചന്ദാപുര-അത്തിബലെ ഇടനാഴി വിക സനത്തിന്റെ ഭാഗമായി സര്‍വീസ് റോഡിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേ ക്കും നീളുന്നു. ബൊമ്മന്ദ്രയില്‍ നിന്നു തിരക്കില്ലാത്ത സമയങ്ങളില്‍ അരമണിക്കൂര്‍ കൊണ്ട് അത്തിബലെയിലെത്തിയിരുന്നപ്പോള്‍ ഇന്ന് 1-2 മണിക്കൂര്‍ വേണം. 6 വരി പാതയില്‍ ചന്ദാപുര-അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണു റോഡ് വീതികൂട്ടല്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചത്. 160 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബെംഗളൂരു-ഹൊസൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ചന്ദാപുരയില്‍ റെയില്‍വേ മേല്‍പാലത്തി നിര്‍മാണവും പുരോഗമിക്ക ന്നു.…

Read More

കേരളത്തിലേക്കുള്‍പ്പെടെയുള്ള ബസ് കാത്ത് നിന്നാല്‍ പെട്ടു! ലക്ഷ്യസ്ഥാനത്ത് എത്തുന്നത് മണിക്കൂറുകള്‍ വൈകി

ബെംഗളൂരു: കേരളത്തിലേക്കുള്‍പ്പെടെയുള്ള സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ പെടുന്നതു പതിവായതോടെ മണിക്കൂറുകള്‍ വൈകിയാണു ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാത്രി ഹൊസൂര്‍ വഴി തെക്കന്‍ കേരളത്തിലേക്കു പോകുന്ന ബസുകള്‍ ബൊമ്മന്ദ്രയില്‍ നിന്നു കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെ ടോള്‍ പ്ലാസയിലെത്താന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കുരുക്കിലകപ്പെടുന്ന സമയം വീണ്ടും നീളും. കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസുകളില്‍ ബൊമ്മസന്ദ, ചന്ദാപുര, അത്തിബലെ പിക്കപ് പോയിന്റുകളില്‍ ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ മഴയും തണുപ്പുമേറ്റു റോഡരികില്‍ കാത്തു കെട്ടി നില്‍ക്കുന്നതും…

Read More

സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് ഒരുക്കി നഗരത്തിലെ ഈ 9 സ്റ്റേഷനുകൾ

ബെംഗളുരു: നമ്മ മെട്രോ പര്‍പ്പിള്‍, ഗ്രീന്‍, യെലോ ലൈനുകളിലെ 9 സ്റ്റേഷനുകളില്‍ സൗജന്യമായി സൈക്കിള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നു. നിലവില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതിനു മണിക്കുറിന് ഒരു രൂപ വീതം ഈടാക്കുന്നുണ്ട്. ഒരുദിവസത്തെ പരമാവധി ഫീ സ് 10 രൂപയാണ്. പര്‍പ്പിള്‍ ലൈനിലെ മൈസൂരു റോഡ്, ബയപ്പനഹള്ളി, ഗ്രീന്‍ ലൈനിലെ മാടവാര, പീനിയ ഇന്‍ഡസ്ട്രി, ജെപി നഗര്‍, യെലോ ലൈനിലെ ബിടിഎം ലേഔട്ട്, ഇലക്ട്രോണിക്‌സിറ്റി, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റല്‍ എന്നീ സ്റ്റേഷനുകളിലാണു സൗജന്യ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. തുടര്‍യാത്ര മെച്ചപ്പെടും മെട്രോ യാത്രക്കാര്‍ക്കു…

Read More

ബെംഗളൂരുവിലെ കഫേയില്‍ വെച്ചുള്ള മീറ്റിങ്ങുകള്‍ക്ക് മണിക്കൂറിന് 1,000 രൂപ നൽകേണ്ടിവരും; വിവിധ പ്രതികരണങ്ങളുമായി നെറ്റിസെൻസ്

ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണെങ്കിലും, സമൂഹമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ട ഒരു ബോര്‍ഡാണ്‌ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇനി മുതല്‍ ബെംഗളൂരുവില്‍ മീറ്റിങ്ങുകള്‍ നടത്തുന്നതിനായി പണം നല്‍കേണ്ടതായി വരും എന്നതാണ് പോസ്റ്റില്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ ആളുകള്‍ അറിയിക്കുന്നത്. കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് വിദേശ രാജ്യങ്ങളിലേത് എന്നപോലെ ഇന്ത്യയിലും വലിയ പ്രചാരത്തിലുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് ഇതൊരു ആശങ്കയ്ക്ക് കാരണമായി. ബെംഗളൂരു താമസക്കാരനായ ശോഭിത് ബക്ലിവാള്‍ എക്‌സില്‍ പങ്കുവെച്ച ചിത്രത്തിലാണ്…

Read More

ഏറ്റവും അവസാനത്തെ കണ്ണി അജിത്ത് പവാർ; ആകാശദുരന്തം നഷ്ടമായ പ്രമുഖരെ അറിയാൻ വായിക്കാം

നിരവധി പേരാണ് ആകാശയാത്രയ്ക്കിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട. കർമ്മ മണ്ഡലത്തിൽ നിൽക്കെ വിമാനാപകടത്തിൽ ജീവൻ കവർന്നവരുടെ ഏറ്റവും അവസാനത്തെ കണ്ണിയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ. ഇന്ന് രാവിലെ മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പോകുകയായിരുന്ന പവാറും അനുയായികളും സ‍ഞ്ചരിച്ച സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെട്ട് വിമാനം പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ത്യയില്‍ നടന്നിട്ടുള്ള വിമാനാപകടങ്ങളില്‍ മരണപ്പെട്ട പ്രമുഖര്‍ ആരൊക്കെയെന്ന് നോക്കാം. ഗുജറാത്തിന്റെ മുഖ്യമന്ത്രി ബല്‍വന്ദ് റായി മേത്ത, കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലം, കോണ്‍ഗ്രസ്…

Read More

ബെംഗളൂരുവിൽ എടിഎമ്മിലേക്കുളള 1.37 കോടിയുമായി ജീവനക്കാര്‍ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച 1.38 കോടി രൂപയുമായി മുങ്ങി. ആക്‌സിസ് ബാങ്കിന്റെ കോറമംഗല ശാഖയിൽ നിന്ന്, എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ തുകയുമായാണ് പേയ്മെന്റ് സർവീസ് കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്. എടിഎമ്മുകളിൽ തുക നിക്ഷേപിച്ച ശേഷം ജീവനക്കാർ തിരിച്ചു റിപ്പോർട്ട് ചെയ്യാത്തതിനാൽ സംശയം തോന്നിയ പേയ്മെന്റ് സർവീസ് ഉദ്യോഗസ്ഥർ കോറമംഗല പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീൺ, ധനശേക എ, രാമക്ക, ഹരീഷ് കുമാർ എന്നീ ജീവനക്കാർക്കെതിരെ പോലീസ് പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നു പോലീസ്…

Read More
Click Here to Follow Us