5 ജനക്ഷേമ പദ്ധതികള്‍; സര്‍ക്കാര്‍ വിതരണം ചെയ്തത് 1.13 ലക്ഷം കോടി: ഗവര്‍ണര്‍

ബെംഗളുരു: സംസ്ഥാന സര്‍ക്കാരിന്റെ 5 ജനക്ഷേമ പദ്ധതികളിലായി 1.13 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതര ണം ചെയ്തതായി ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു.

സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ പദ്ധതികള്‍ക്കു കഴിഞ്ഞു. മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നട ന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

രാജ്യത്തു സ്ത്രീസുരക്ഷ റാങ്കിങ്ങില്‍ കര്‍ണാടക മുന്നിലാണ്. 2035ഓടെ രാജ്യത്തിന്റെ ക്വാണ്ടം തലസ്ഥാനമാക്കി കര്‍ണാടകയെ മാറ്റുന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും താവര്‍ ചന്ദ് ഗെലോട്ട് പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകു മാര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്പാസ്റ്റും കലാപരിപാടികളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts