നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; കാരണം വിചിത്രം

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം.

തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജംഗ്ഷനില്‍ സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരിച്ചത്.

കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം.

മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ തനിക്ക് വീതം നല്‍കാതെ തട്ടിയെടുത്തതാണ് പ്രതിഷേധത്തിന് കാരണം.

വില്ലേജിലും പഞ്ചായത്തിലും രാഷ്ട്രീയക്കാരോടും ഒക്കെ പറഞ്ഞുനോക്കി. രക്ഷയില്ലെന്ന് കണ്ടാണ് അനീസുമ്മ അറ്റകൈ പ്രയോഗവുമായി നടുറോഡിലിറങ്ങിയത്.

ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts