ബെംഗളൂരുവിലെ കഫേയില്‍ വെച്ചുള്ള മീറ്റിങ്ങുകള്‍ക്ക് മണിക്കൂറിന് 1,000 രൂപ നൽകേണ്ടിവരും; വിവിധ പ്രതികരണങ്ങളുമായി നെറ്റിസെൻസ്

ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണെങ്കിലും, സമൂഹമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ട ഒരു ബോര്‍ഡാണ്‌ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇനി മുതല്‍ ബെംഗളൂരുവില്‍ മീറ്റിങ്ങുകള്‍ നടത്തുന്നതിനായി പണം നല്‍കേണ്ടതായി വരും എന്നതാണ് പോസ്റ്റില്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ ആളുകള്‍ അറിയിക്കുന്നത്.

കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് വിദേശ രാജ്യങ്ങളിലേത് എന്നപോലെ ഇന്ത്യയിലും വലിയ പ്രചാരത്തിലുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് ഇതൊരു ആശങ്കയ്ക്ക് കാരണമായി. ബെംഗളൂരു താമസക്കാരനായ ശോഭിത് ബക്ലിവാള്‍ എക്‌സില്‍ പങ്കുവെച്ച ചിത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു കഫേയുടെ ചുമരില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍, അവിടെ മീറ്റിങ്ങുകള്‍ അനുവദനീയമല്ലെന്നും, ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മീറ്റിങ്ങുകള്‍ക്ക്, മണിക്കൂറിന് 1,000 രൂപ ഈടാക്കുമെന്നും പറയുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

സ്റ്റാര്‍ട്ടപ്പുകള്‍, റിമോര്‍ട്ട് വര്‍ക്കിങ്, കോഫി കോണ്‍വര്‍സേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ് ബെംഗളൂരു നഗരം. അവിടെ പല കഫേകളും ഭക്ഷണശാലകളും പലപ്പോഴും അനൗപചാരിക മീറ്റിങ് ഇടങ്ങളായി മാറുന്നു. എന്നാല്‍ ചെറിയ സ്ഥാപനങ്ങളില്‍ ഇത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ആളുകള്‍ മണിക്കൂറുകളോളം അവിടെ തുടരുന്നത് അവരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് ആളുകള്‍ പറയുന്നത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

എന്നാല്‍ കഫേ ഉടമസ്ഥരെ വിമര്‍ശിക്കുന്നവരും ധാരാളം. മണിക്കൂറിന് പണം ഈടാക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഭൂരിഭാഗം ആളുകളും കുറിക്കുന്നത്, ഉടമസ്ഥരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടാണ് കമന്റുകളാണ്. അവരുടെ ഉപജീവനത്തെ ബാധിക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts