സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് ഒരുക്കി നഗരത്തിലെ ഈ 9 സ്റ്റേഷനുകൾ

ബെംഗളുരു: നമ്മ മെട്രോ പര്‍പ്പിള്‍, ഗ്രീന്‍, യെലോ ലൈനുകളിലെ 9 സ്റ്റേഷനുകളില്‍ സൗജന്യമായി സൈക്കിള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നു. നിലവില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതിനു മണിക്കുറിന് ഒരു രൂപ വീതം ഈടാക്കുന്നുണ്ട്.

ഒരുദിവസത്തെ പരമാവധി ഫീ സ് 10 രൂപയാണ്. പര്‍പ്പിള്‍ ലൈനിലെ മൈസൂരു റോഡ്, ബയപ്പനഹള്ളി, ഗ്രീന്‍ ലൈനിലെ മാടവാര, പീനിയ ഇന്‍ഡസ്ട്രി, ജെപി നഗര്‍, യെലോ ലൈനിലെ ബിടിഎം ലേഔട്ട്, ഇലക്ട്രോണിക്‌സിറ്റി, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റല്‍ എന്നീ സ്റ്റേഷനുകളിലാണു സൗജന്യ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

തുടര്‍യാത്ര മെച്ചപ്പെടും

മെട്രോ യാത്രക്കാര്‍ക്കു തുടര്‍യാത്രാ സൗകര്യം മെച്ചപ്പെടുത്തു ന്നതിനു സൗജന്യ പാര്‍ക്കിങ് ഉപകരിക്കുമെന്നാണു വിലയിരത്തല്‍. നിലവില്‍ നഗരത്തില്‍ ഒട്ടേറെ ആളുകള്‍ ബൈക്കും സ്‌കൂട്ടറും ഒഴിവാക്കി യാത്രയ്ക്കായി സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്.

പെട്രോള്‍ ചെലവ് കുറയ്ക്കാമെന്നതും വ്യായാമത്തിന് ഉപകരിക്കുമെന്നതും സൈക്കിള്‍ യാത്രയോട് ഇഷ്ടം കൂട്ടുന്നു. പലയിടങ്ങളിലും സൈക്കിള്‍ ട്രാക്കുകളുള്ളതിനാല്‍ ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷനേടാനും കഴിയും. സൗജന്യ പാര്‍ക്കിങ് ലഭിച്ചാല്‍ കൂടുതല്‍ ആളുകള്‍ സൈക്കിളിലേക്കു മാറാനിടയാകുമെന്നാണു വിലയിരുത്തല്‍.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

പാര്‍ക്കിങ് സൗകര്യം തുടങ്ങാനുള്ള കരാര്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേ ഷന്‍ (ബിഎംആര്‍സി) ക്ഷണിച്ചു. ഫെബ്രുവരി 9 വരെ അപേക്ഷ കള്‍ അയയ്ക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts