മകളുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

ബെംഗളൂരു: മകളുമായി പ്രണയത്തിലായിരുന്ന യുവാവിനെ കുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ ധാർവാഡ് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ സൈദാപൂർ ലേഔട്ടിലെ താമസക്കാരനാണ് പ്രതി ഹുലഗപ്പ ബാഡിഗര.

ഞായറാഴ്ച വൈകുന്നേരം സൈദാപൂർ ലേഔട്ടിൽ വെച്ച് ശശാങ്ക മുഗന്നവരയെ മകളുമായുള്ള ബന്ധത്തെ തുടർന്നാണ് ബഡിഗര കുത്തുകയായിരുന്നു. മുഗന്നവരയും മകളും തമ്മിലുള്ള ബന്ധത്തെ ബാഡിഗര അംഗീകരിച്ചിരുന്നില്ല.

ഇതു കൂടി വായിക്കുക; മകളെ പ്രണയിച്ച യുവാവിനെ അച്ഛൻ കുത്തി പരിക്കേൽപിച്ചു; യുവാവിന്റെ നില ഗുരുതരം https://bengaluruvartha.in/2023/07/18/bengaluru-news/132671/

വയറ്റിൽ കുത്തേറ്റ മുഗന്നവരയെ ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) പ്രവേശിപ്പിച്ചിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സബ് അർബൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് ബഡിഗരയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബഡിഗരയ്‌ക്കെതിരെ വധശ്രമത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us