മകളെ പ്രണയിച്ച യുവാവിനെ അച്ഛൻ കുത്തി പരിക്കേൽപിച്ചു; യുവാവിന്റെ നില ഗുരുതരം

ബെംഗളൂരു: ധാർവാഡിലെ സൈദാപുര ബാരങ്കേയിൽ മകളുമായി പ്രണയത്തിലായിരുന്ന യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തി പരിക്കേൽപിച്ചു. സൈദാപുര ഗൗഡ ഓനിയിലെ ശശാങ്ക മുഗന്നവര എന്ന യുവാവിയാണ് മർദിക്കുകയും ഹുലഗപ്പ എന്ന പെൺകുട്ടിയുടെ പിതാവ്  കത്തികൊണ്ട് കുത്തുകയും ചെയ്തത്. യുവാവിന്റെ നില ഗുരുതരമാണ്.

കഴിഞ്ഞ ഒന്നര വർഷമായി ശശാങ്ക എന്ന യുവാവ് ഹുലഗപ്പയുടെ മകളുമായി പ്രണയത്തിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് പിതാവ് ഇ ക്രൂരത ചെയ്തതെന്നാണ് അറിയുന്നത്. കോളേജിലേക്ക് പോവുകയായിരുന്ന മകളുമായി ഇയാൾ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ പിതാവ് ഹുലഗപ്പ  രണ്ട് മൂന്ന് തവണ യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും യുവാവ് ഇത് ചെവികൊണ്ടില്ല. തുടർന്നാണ് കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ പെട്ടെന്ന് വന്ന് വഴക്കുണ്ടാക്കിയ ഹുലഗപ്പ യുവാവിന്റെ വയറ്റിൽ കുത്തിയത്.

  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

ശശാങ്കൻ ഗുജാരി കടയിൽ ജോലിക്ക് പോകുണ്ണ വഴിയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴായിരുന്നു സംഭവമെന്നാണ് വിവരം. കുത്തേറ്റ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സയ്ക്കായി ഹുബ്ലി കിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. സബർബൻ പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us