ജനശ്രദ്ധയാർജ്ജിച്ച് നമ്മ യാത്രി; ഓഗസ്റ്റിൽ എത്താൻ ഒരുങ്ങി മെട്രോ മിത്ര

ബെംഗളൂരു: നഗരത്തിൽ ഇടനിലക്കാരെ ഒഴുവാക്കിയുള്ള ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ്പ് ആരംഭിച്ച് 8 മാസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 14 ലക്ഷം കടന്നു.

വെബ് ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനായി കഴിഞ്ഞ നവംബറിലാണ് ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നമ്മ യാത്രി ആപ്പിന് തുടക്കമിട്ടത്.

ഇതുവരെ 75.77 കോടി രൂപയുടെ ഓട്ടമാണ് ലഭിച്ചത്. 77,948 ഡ്രൈവർമാരാണ് ആപ്പിന്റെ ഭാഗമായിട്ടുള്ളത്. 13 ഓട്ടോ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് ആപ്പിന് വഴിയൊരുക്കിയത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പ് വരുത്തിയാണ് നമ്മ യാത്രി ഡ്രൈവർമാരെ നിയോഗിച്ചിട്ടുള്ളത്.ഡ്രൈവറുടെ പേരും വിവരങ്ങളും ആപ്പിലൂടെ അറിയാൻ ആകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്‌റ്റമെർ കെയർ സർവീസും മറ്റൊരു പ്രത്യേകതയാണ്.

സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കായ 2 കിലോമീറ്ററിന് 30 രൂപയാണ് ഈടാക്കി വരുന്നത്. അധികമായുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നൽകേണ്ടി വരും.

മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്ര ഉറപ്പ് വരുത്താൻ മെട്രോ മിത്ര ആപ്പ് ഓഗസ്റ്റ് 20 ന് പ്രവർത്തനം ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്
[masterslider id="10"]

Related posts

Click Here to Follow Us