ട്രാഫിക് പ്രശനങ്ങൾ നിയന്ത്രിക്കാൻ ബ്ലൂപ്രിന്റ്; പുതിയ നിബന്ധനകൾ പുറത്തിറക്കി ബെംഗളൂരു പോലീസ്; ശ്രദ്ധിച്ചില്ലെങ്കിൽ ലൈസൻസ് അടക്കം പോകും

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് കുറയ്ക്കാൻ പുതിയ നിബന്ധനകളാണ് ബെംഗളൂരു പോലീസ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.

നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കാനായി വിശദമായ ബ്ലൂപ്രിൻ്റാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. പോലീസിൻ്റെ കണക്കനുസരിച്ച് രാവിലെയും വൈകുന്നേരവുമാണ് ട്രാഫിക് ബ്ലോക്ക് കൂടുതൽ. കെആർ പുരത്തുനിന്നുള്ള ഔട്ടർ റിങ് റോഡിലാണ് വാഹനങ്ങൾ ഏറെ സമയം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നത്.

ഈ റോഡിലൂടെ മാത്രം ഒരുദിവസം സഞ്ചരിക്കുന്നത് 2.5 ലക്ഷം വാഹനങ്ങളാണ്. പ്രദേശത്തുള്ള 500ഓളം ഐടി, ബിടി കമ്പനികളും ഈ ട്രാഫിക് ബ്ലോക്കിൻ്റെ വലിയ ഒരു കാരണമാണ്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തും ഇവിടെ തിരക്ക് വർധിക്കും.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഒരു ദിവസം 36,00 മുതൽ 40,000 വരെ ഓൺലൈൻ ഡെലിവറി ഏജൻ്റുമാരാണ് ഈ വഴി കടന്നുപോകുന്നത്. ഇവരിൽ പലർക്കും പ്രദേശത്തെ ലോക്കൽ റോഡുകളെപ്പറ്റി അറിയില്ല. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഇവരുടെ യാത്ര. ഗൂഗിൾ മാപ്പിൽ പ്രധാന റോഡാണ് കാണിക്കാറ്. ഇതും ഈ റോഡിലെ തിരക്ക് വർധിക്കാനുള്ള കാരണമാണ്.

തിരക്ക് കുറയ്ക്കാൻ പകരം റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് നിലവിൽ പോലീസിൻ്റെ ശ്രമം. ഐടി, ബിടി കമ്പനി മാനേജർമാരുമായി സംസാരിച്ച് ജീവനക്കാരോട് പൊതുഗതാഗതം ഉപയോഗിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ റോഡിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പോലീസ് കരുതുന്നത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

കെആർ പുരത്തിനും സിൽക് ബോർഡിനുമിടയിലുള്ള മെട്രോ ബ്ലൂ ലൈൻ പ്രവർത്തനസജ്ജമായാൽ ഈ റോഡിലെ തിരക്ക് 60 ശതമാനത്തോളം കുറയുമെന്നും പോലീസ് കണക്കുകൂട്ടുന്നു. വൺ വേ റോഡുകളിലെ ഗതാഗത ലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ഇവരുടെ ലൈസൻസ് അടക്കം റദ്ദാക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts