നഗരത്തിൽ കനത്ത മഴ നാശം വിതച്ചു; പല പ്രദേശങ്ങളിലും രണ്ടുദിവസമായി വെള്ളമൊഴിഞ്ഞട്ടില്ല

ബെംഗളൂരു : രണ്ടുദിവസമായി വൈകുന്നേരങ്ങളിൽ പെയ്യുന്ന ശക്തമായമഴ ബെംഗളൂരു നഗരത്തിൽ കനത്ത ദുരിതംവിതച്ചു.

താഴ്ന്നസ്ഥലങ്ങളിൽ വലിയരീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ വെള്ളമൊഴിയാതെകിടക്കുന്നത് ദുരിതം ഇരട്ടിയാക്കി.

ശനിയാഴ്ച വൈകീട്ട് ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെയെത്തിയ ശക്തമായമഴ മണിക്കൂറുകൾ നീണ്ടുനിന്നു.

40 മില്ലിമീറ്റർ മഴപെയ്തതായാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ കണക്ക്.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

പലയിടങ്ങളിലും മരങ്ങൾ കടപുഴകിവീഴുകയും ഗതാഗതം സ്തംഭിക്കുകയുംചെയ്തു. ഒട്ടേറെയിടങ്ങളിൽ വീടുകളിൽ വെള്ളംകയറി. സായ്‌ ലേ ഔട്ട് മേഖലയിലെ വീടുകളിൽ വലിയനാശം നേരിട്ടു.

വീട്ടിനകത്തെ സാധനങ്ങൾ വെള്ളത്തിൽമുങ്ങി. ഇലക്‌ട്രിക് ഉപകരണങ്ങൾക്ക് കേടുപറ്റി.

വീടുകളിലെ താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ശനിയാഴ്ചത്തെ മഴയുടെ ദുരിതം ശമിക്കുംമുൻപാണ് ഞായറാഴ്ച വൈകീട്ടും മഴ ആവർത്തിച്ചെത്തിയത്.

ഒട്ടേറെസ്ഥലങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts