ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുകയില്ല,തുടർന്നേക്കും:മുഖ്യമന്ത്രി.

ബെംഗളൂരു : ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കാനുള്ള സാധ്യതയില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.

ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിക്കാത്തിടത്തോളം അത് മുന്നോട്ട് കൊണ്ടു പോകേണ്ടതായി വരും.

നൂറു ശതമാനം പോയിട്ട് 75% പോലും ലോക്ക് ഡൗൺ ആയിട്ടില്ല എന്നും കന്നഡ വാർത്താ ചാനൽ ആയ പബ്ലിക്ക് ടി വിക്ക് നൽകിയ അഭിമുഖത്തിൽ യെദിയൂരപ്പ അറിയിച്ചു.

കോവിഡ് അസുഖം കൂടുതലായി ബാധിച്ച 5 ജില്ലകൾ ഒഴികെ (ഹോട്ട്സ്പോട്ട്) എല്ലാ സ്ഥലങ്ങളിൽ നിന്നും ലോക്ക് ഡൗൺ ഏപ്രിൽ 14 ന് ഒഴിവാക്കണം എന്നാണ് തൻ്റെ താൽപര്യം എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടക്കുന്ന ചർച്ചയിൽ മാത്രമേ അന്തിമ തീരുമാനം വരികയുള്ളൂ.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

അധികാരികളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സൗജന്യമായി നൽകുന്ന പാൽ വാങ്ങാൻ ആളുകൾ കൂട്ടമായി വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം കാര്യങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണം. 6-7 ലക്ഷം ലിറ്റർ പാല് ആണ് ദിവസവും അധികമായി വരുന്നത്, അത് ഓരോരുത്തരുടേയും വീടുകളിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, ആരും കൂട്ടമായി വരരുത്, ഈ സൗജന്യ പാൽ ഏപ്രിൽ 14 വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

മദ്യം ലഭിക്കാത്തതിനാൽ ആളുകൾ ആത്മഹത്യ ചെയ്യുന്നതിനേ കുറിച്ചുള്ള ചോദ്യത്തിന്, ഏപ്രിൽ 14 വരെ ഈ തീരുമാനത്തിന് ഒരു മാറ്റവും വരുത്താൻ പദ്ധതിയില്ല എന്നും മുഖ്യമന്ത്രി മറുപടി നൽകി.

സർക്കാർ ജീവനക്കാർക്ക് ഏപ്രിലിൽ മുഴുവൻ ശമ്പളവും ലഭിക്കും, തുടർന്നുള്ള മാസത്തെ ശമ്പളം സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ ഉറപ്പ് നൽകാൻ കഴിയൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts