2018 സാഹസിക ടൂറിസം വർഷമായി കർണാടക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു.

ബെംഗളൂരു: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2018 സാഹസിക ടൂറിസം വർഷമായി കർണാടക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു. സാഹസിക വിനോദങ്ങൾക്കു പ്രാമുഖ്യം നൽകിയുള്ള ഒട്ടേറെ പദ്ധതികളാണ് ഇത്തവണ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കുന്നത്. ഇതിൽ ആദ്യത്തെ നേത്രാണി സ്കൂബ ഡൈവിങ് ഫെസ്റ്റിവൽ ആറ് മുതൽ ഏഴുവരെ ദക്ഷിണ കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ നടക്കും.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

സ്കൂബ ഡൈവിങ്ങിനു പുറമെ വെള്ളത്തിനടിയിലെ കായികമൽസരങ്ങൾ, ഫോട്ടോ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. മംഗളൂരുവിൽ സർഫിങ് ഫെസ്റ്റ്, ഹംപിയിൽ മോട്ടോർ സൈക്കിൾ റൈഡ്, മൈസൂരുവിൽ ഏയ്റോ സ്പോർട്സ്, സ്കൈ ഡൈവിങ്, കാർവാറിൽ വാട്ടർ സ്പോർട്സ് എന്നിവ വിവിധ മാസങ്ങളിലായി നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts