“ദമ്പതികൾക്ക് മാത്രം പ്രവേശനം” യുവതികൾ കൂടെയില്ലെങ്കിൽ ബാറുകാർ തന്നെ റെഡിയാക്കിത്തരും; അവരുടെ കൂടെ പാടാം ആടാം എന്തും ചെയ്യാം;പ്രവേശന ഫീസ് 2500 രൂപ മാത്രം;മജസ്റ്റിക്കിന് സമീപം പ്രവർത്തിച്ചിരുന്ന ഡാൻസ്ബാർ റൈഡ് ചെയ്ത് 28 യുവതികളെ രക്ഷിച്ച് പോലീസ്.

ബെംഗളൂരു : മജസ്റ്റിക്കിന് സമീപം സുജാത കോംപ്ലക്സിൽ പ്രവർത്തിക്കുകയായിരുന്ന ഡാൻസ് ബാറിൽനിന്ന് 28 യുവതികളെ റൈഡ് നടത്തിയ പോലീസ് രക്ഷപ്പെടുത്തി.

” പ്രവേശനം ദമ്പതികൾക്ക് മാത്രം ” എന്ന് ബോർഡ് വച്ച് പ്രവർത്തിക്കുകയായിരുന്നു ബാർ, കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷിതമാണ് ഇത് എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും എന്നതിനായിരുന്നു ഇത്, എന്നാൽ ഒറ്റക്ക് വരുന്ന പുരുഷൻമാർക്ക് കുടെ നൽകാൻ വേണ്ടി സ്ത്രീകളെ ബാർ മാനേജ്മെൻറ് തന്നെ അവിടെ തയ്യാറാക്കി വച്ചിരുന്നു, അവരുടെ കൂടെ ബാറിൽ പ്രവേശിക്കുന്ന പുരുഷൻമാർക്ക് അവരുടെ ആഗ്രഹ പൂർത്തീകരണം കഴിഞ്ഞ് തിരിച്ചിറങ്ങാം ഈ രീതിയിലായിരുന്നു ബാർ സെറ്റ് ചെയ്ത് വച്ചിരുന്നത്, ഇങ്ങനെ ജോലി ചെയ്യേണ്ടി വന്ന 28 യുവതികളെയാണ് ഇന്നലെ പോലീസ് മോചിപ്പിച്ചത്.കൂടെ 80 പുരുഷൻമാരേയും പിടികൂടി. 2500 രൂപയാണ് പ്രവേശന ഫീസ് ഈടാക്കിയിരുന്നത്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

ബാർ മാനേജ്മെൻറ് നാഗർഭാവിയിലും കാമാക്ഷിപ്പാളയയിലുമായി 3 പിജി കളിലായാണ് ഈ യുവതികളെ പാർപ്പിച്ചിരുന്നത് വാടകയും അഡ്വാൻസും നൽകിയത് ബാർ ഉടമയായിരുന്നു.വൈകുന്നേരം ബാറിൽ നിന്ന് അയക്കുന്ന വാനിൽ അവരെ ഇവിടെ കൊണ്ടുവരികയും പുലർച്ചെ 3 മണിയോടെ തിരിച്ച് പിജിയിൽ എത്തിക്കുകയുമായിരുന്നു രീതി.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

എല്ലാവരും ഉത്തരേന്ത്യയിൽ നിന്നുള്ളവരായിരുന്നു ഹോട്ടൽ റിസ്പെഷനിലും മറ്റും ജോലി നൽകാം എന്ന് അറിയിച്ച് നഗരത്തിലേക്ക് കൊണ്ടു വന്നതായിരുന്നു ഇവരെ.

സുദേഷ്.സി (32) എന്ന ബാർ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റ് ജീവനക്കാർ രക്ഷപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
[masterslider id="10"]

Related posts