ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം.
വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികൾക്ക് പ്രവാസികളെ വെബ്സൈറ്റിൽ സമൻസ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2014ല്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന സമ്മേളനമാണ് (ബജറ്റ് സമ്മേളനം) ഇപ്പോള്‍ നടക്കുന്നത്.
ഇന്നാണ് അവസാനത്തെ സമ്മേളനം നടക്കുക. അതിനാല്‍ ബില്ല് പാസ്സാവുമെന്ന് കരുതാനാവില്ല. എങ്കിലും ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച സ്ഥിതിയ്ക്ക് സഭയുടെ പതിവനുസരിച്ച് അടുത്ത ലോക്സഭാ സമ്മേളനത്തില്‍ ഈ ബില്ല് പരിഗണനയ്ക്ക് എടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.