ഒരുമിച്ച് റീൽസും കൊളാബും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പെൺകുട്ടിയുടെ പീഡന പരാതിയിൽ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ…

Read More

വിചിത്രമായ വിടവാങ്ങൽ: ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് ഇറങ്ങിയത് കൈയ്യിൽ തന്റെ കസേരയുമായി.

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ശേഷം, ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് കളിയായ രീതിയിൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു, കൈയ്യിൽ ഒരു കസേരയും, നാവ് പുറത്തേക്ക് നീട്ടിയാണ് ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നിന്ന് പുറത്തേക്ക് പോയത്. കൺവെൻഷൻ പ്രകാരം കനേഡിയൻ നിയമനിർമ്മാതാക്കൾക്ക് പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ അവരുടെ കസേരകൾ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് ടൊറന്റോ സണിലെ രാഷ്ട്രീയ കോളമിസ്റ്റായ ബ്രയാൻ ലില്ലി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ പിൻഗാമിയെ പാർട്ടിയുടെ നേതാവായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക്…

Read More

ഇലക്ട്രോണിക് സിറ്റി യാത്രക്ക് മിനിറ്റുകൾ; ബെംഗളൂരുവിലെ ആദ്യ ഡ്രൈവർ ഇല്ലാ മെട്രോ ലൈൻ മേയ് മാസത്തിൽ ആരംഭിക്കാൻ സാധ്യത

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആർ വി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന മെട്രോ സർവീസ് വരുന്നതോടെ ബെംഗളൂരു ജീവിതം കൂടുതൽ എളുപ്പവും കുരുക്കില്ലാത്തതുമാക്കും. ഇപ്പോഴിതാ, ടെക് ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 2025 മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ജനുവരി മാസത്തിൽ ആദ്യത്തെ ഡ്രൈവർ രഹിത…

Read More

നാളെ മുതൽ എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ വഴിമാറി സർവീസ് നടത്തും; വിശദാംശങ്ങൾ

ബെംഗളൂരു: എറണാകുളം- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് സർവീസിൽ മാറ്റങ്ങൾ. മാർച്ച് മാസത്തിൽ സേലം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലായി നടത്തുന്ന എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് അംഗീകരിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസിൽ മാറ്റം. എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് കൂടാതെ, ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്, എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ് എന്നീ സർവീസുകളിലും മാറ്റങ്ങളുണ്ട്. മാർച്ച് 12 നും 16 നും ഇടയിലായാണ് വഴി തിരിച്ചുവിടൽ, സ്ഥിരം സ്റ്റോപ്പുകൾ ഒഴിവാക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കും.…

Read More

നടി രന്യ റാവുവിന്റെ രണ്ടാനച്ഛനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ 

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന്‍ ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയ്ക്കാണ് അേേന്വഷണ ചുമതല. സ്വര്‍ണക്കടത്ത്, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ച്‌ സുരക്ഷാ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ അച്ഛന്‍ രാമചന്ദ്ര റാവുവിന്റെ പേര് ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രന്യ റാവുവിനെ അറസറ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തിനായി രന്യ റാവു പ്രോട്ടോക്കോള്‍ ലംഘനവും…

Read More

പരീക്ഷയ്ക്ക് പോകുന്ന വഴി ദളിത് വിദ്യാർത്ഥിക്ക് നേരെ ആക്രമണം

ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച്‌ വിരലുകള്‍ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി…

Read More

കന്നഡ നടി രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ 

ബെംഗളൂരു: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കന്നഡ നടി രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റില്‍. ബെംഗളൂരു സ്വദേശി തരുണ്‍ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുണ്‍ രാജ് വിദേശ യാത്രകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) കസ്റ്റഡിയിലെടുത്തത്. രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.…

Read More

ചാംപ്യൻസ് ട്രോഫി വിജയം സഞ്ജുവിന് ഗുണകരമാകട്ടെ!

ഇന്ത്യ കിരീടം നേടിയത് സഞ്ജു സാംസണ് ഗുണകരമാവട്ടെ. എങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിക്കാം.. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും എന്ന് തന്നെയാണ് പ്രതീക്ഷ. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഈ കിരീടനേട്ടം നിലവിൽ സ്ക്വാഡിൽ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ് ഗുണകരമാണ്. കാരണം മറ്റൊന്നല്ല, ഗംഭീർ തന്റെ സ്ഥാനം…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ പ്രോട്ടോക്കോളിന് നിയന്ത്രണം 

ബെംഗളൂരു: ഐ.പി.എസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ നല്‍കിവന്ന പ്രോട്ടകോള്‍ സുരക്ഷ കർണാടക സർക്കാർ പിൻവലിച്ചു. ഡി.ജി.പിയുടെ മകള്‍ എന്ന നിലയിലുള്ള ഈ കാവല്‍ നടി രന്യ റാവു വൻ സ്വർണ കള്ളക്കടത്തിന് മറയാക്കിയതിനെത്തുടർന്നാണിത്. യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ സുരക്ഷാ പ്രോട്ടോക്കോള്‍ നല്‍കൂ എന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ സുരക്ഷാ പ്രോട്ടോക്കോള്‍ നല്‍കില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) എസ്.ആർ. ഉമാശങ്കർ പറഞ്ഞു. പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയ കേസില്‍ നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. സ്വർണക്കടത്ത്…

Read More

നടി രശ്മികയ്ക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് 

ബെംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ നടിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും കത്തുന്നു. കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന നടി പറഞ്ഞെന്നും പറഞ്ഞ് ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ രംഗത്തുവന്നതോടെയാണ് വിവാദം കത്തിയത്. ഇതോടെ നടിക്ക് പിന്തുണയുമായി മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരും രംഗത്തുവന്നു. നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍ രംഗത്തു വന്നു. നടിക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരയ്ക്കും സിഎന്‍സി കത്തയച്ചിരിക്കുകയാണ്. നടിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണം, എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണ്,…

Read More
Click Here to Follow Us