ഇലക്ട്രോണിക് സിറ്റി യാത്രക്ക് മിനിറ്റുകൾ; ബെംഗളൂരുവിലെ ആദ്യ ഡ്രൈവർ ഇല്ലാ മെട്രോ ലൈൻ മേയ് മാസത്തിൽ ആരംഭിക്കാൻ സാധ്യത

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആർ വി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന മെട്രോ സർവീസ് വരുന്നതോടെ ബെംഗളൂരു ജീവിതം കൂടുതൽ എളുപ്പവും കുരുക്കില്ലാത്തതുമാക്കും. ഇപ്പോഴിതാ, ടെക് ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 2025 മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും.

ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ജനുവരി മാസത്തിൽ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ ബെംഗളൂരുവിൽ എത്തിയിരുന്നു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്‍റെ പദ്ധതിയനുസരിച്ച് മൂന്നു ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ യെല്ലോ ലൈനിൽ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. 2024 മാർച്ച് 7-ന്, ബിഎംആർസിഎൽ യെല്ലോ ലൈനിൽ (ബൊമ്മസാന്ദ്ര – ആർവി റോഡ്) സ്ലോ ട്രയൽ റൺ ആരംഭിച്ചിരുന്നു. യഥാർത്ഥത്തിൽ 2021 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു യെല്ലോ ലൈനെങ്കിലും കോവിഡ്-19, വിദേശ നേരിട്ടുള്ള നിക്ഷേപ നയങ്ങൾ, ചൈനയുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ വൈകുകയായിരുന്നു.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

ബാംഗ്ലൂർ മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോർ എന്നറിയപ്പെടുന്ന യെല്ലോ ലൈനിൽ ഈ റൂട്ടിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐടി കമ്പനികളും കാമ്പസുകളുമുള്ള റൂട്ടിലൂടെയാണ്. ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവ ഈ റൂട്ടിലെ ചില കമ്പനികള്‍ മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts