നാളെ മുതൽ എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ വഴിമാറി സർവീസ് നടത്തും; വിശദാംശങ്ങൾ

ബെംഗളൂരു: എറണാകുളം- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് സർവീസിൽ മാറ്റങ്ങൾ.

മാർച്ച് മാസത്തിൽ സേലം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലായി നടത്തുന്ന എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് അംഗീകരിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസിൽ മാറ്റം.

എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് കൂടാതെ, ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്, എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ് എന്നീ സർവീസുകളിലും മാറ്റങ്ങളുണ്ട്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

മാർച്ച് 12 നും 16 നും ഇടയിലായാണ് വഴി തിരിച്ചുവിടൽ, സ്ഥിരം സ്റ്റോപ്പുകൾ ഒഴിവാക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കും. ട്രെയിന് സർവീസ് മാറ്റങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് രാവിലെ 9.10 ന് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് മാർച്ച് 12, 15, 16 – ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പോടന്നൂർ, ഇരുഗർ റൂട്ടിൽ വഴിതിരിച്ച് വിടുകയും കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. പകരം പോടന്നൂരിൽ അധിക സ്റ്റോപ്പ് എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിന് അധികൃതർ ഈ തിയതികളിൽ അനുവദിച്ചിട്ടുണ്ട്. പോടനൂരിൽ 12.47 ന് എത്തി 12.50 ന് യാത്ര തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts