മലയാളി തിളക്കം; മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ഈ കൊച്ചു മിടുക്കി

ബെംഗളൂരു: ആദ്യത്തെ ചാമ്പ്യൻഷിപ്പിൽത്തന്നെ മികച്ച നേട്ടംകൊയ്ത് ബെംഗളൂരു മലയാളി പെൺകുട്ടി അനികാ നമ്പീശൻ. ഗുജറാത്തിലെ സൂറത്തിൽ നടന്ന ഓപ്പൺ ഏഷ്യ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ അനിക മൂന്ന് സ്വർണമെഡലുകൾ സ്വന്തമാക്കി, ടീനേജ് (അണ്ടർ 67.5 കിലോ) വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും നേടി.

ബെഞ്ച് പ്രസ് (42.5 കിലോ), ഡെഡ് ലിഫ്റ്റ് (110 കിലോ), സ്ക്വാട്ട് (107.5 കിലോ) എന്നീവിഭാഗങ്ങളിലാണ് സ്വർണംനേടിയത്. ബെംഗളൂരുവിൽ ആർക്കിടെക്ടായ കണ്ണൂർ സ്വദേശി അർജുൻ ഉണ്ണികൃഷ്ണൻ നമ്പീശന്റെയും ഡോ. മെർലിൻ ജോർജിന്റെയും മകളാണ്.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മൂന്നരവയസ്സുമുതൽ ജിംനാസ്റ്റിക്സിൽ പരിശീലനം തുടങ്ങിയതാണ് അനിക. ബെംഗളൂരുവിലെ സ്വീഡിഷ് സ്കൂളായ കുൻസ്കാപ്സ്‌കോളനിൽ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.

ജിംനാസ്റ്റിക് താരമായ അനിക കഴിഞ്ഞ നവംബറിലാണ് ഭാരോദ്വഹനം പരിശീലനം തുടങ്ങിയത്. ആദ്യത്തെ ചാമ്പ്യൻഷിപ്പിൽത്തന്നെ മികച്ച നേട്ടംകൊയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts