മനുഷ്യക്കടത്ത്; നഗരത്തിലെ ലേഡീസ് പിജിയിലെ റെയ്ഡിൽ 15 സ്ത്രീകൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര്‍ അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്. ബാനസവാടിയിൽ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിയായ പൂജ എന്ന സ്ത്രീയെ ആനന്ദ് വിവാഹം ചെയ്തിരുന്നു. അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്,…

Read More

1708 മൃതദേഹങ്ങൾ സംസ്കരിച്ച നഗരത്തിലെ നാലേക്കർ വരുന്ന താത്ക്കാലിക ശ്മശാനം അടച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവർക്കായി പ്രവർത്തനം തുടങ്ങിയ നഗരത്തിലെ ഏറ്റവുംവലിയ താത്‌കാലിക ശ്മശാനങ്ങളിലൊന്നായ കുറുബറഹള്ളിയിലെ ശ്മശാനം ബി.ബി.എം.പി. അടച്ചു. ഇതുവരെ 1708 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. നഗരത്തിലെ മറ്റു ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ 25-നാണ് നാലേക്കർ വരുന്ന ശ്മശാനം തുറന്നത്. കഴിഞ്ഞയാഴ്ചയിൽ പ്രതിദിനം ശരാശരി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കാരത്തിനെത്തിച്ചതെന്നാണ് കണക്ക്. ഇതോടെയാണ് ശ്മശാനം പൂട്ടാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഗിദ്ധനഹള്ളിയിലേയും ബിദരഗുപ്പെയിലെയും ശ്മശാനങ്ങളും ഈ മാസം അഞ്ചിന് കോർപ്പറേഷൻ അടച്ചിരുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സമയത്ത് മൃതദേഹങ്ങൾ…

Read More

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിൽ ഹെന്നൂർ ക്രോസിന് സമീപത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഗദലഹള്ളിയിൽ സ്ഥിരതാമസക്കാരനായ തൃശ്ശൂർ പുല്ലാട്ട് സുരേന്ദ്രമേനോന്റെയും പരേതയായ ശോഭയുടേയും മകൻ രോഹിത് സുരേന്ദ്രമേനോനാണ് (30) മരിച്ചത്. അംബേദ്കർ മെഡിക്കൽകോളേജിൽ മൃതദേഹ പരിശോധന നടത്തി. ഹെന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അപകടം. കഴിഞ്ഞ ഒക്ടോബറിലാണ് രോഹിത്തിന്റെ അമ്മ ശോഭ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് ദുബായിലായിരുന്ന രോഹിത് നഗരത്തിൽ തിരിച്ചെത്തിയത്.

Read More

ഡെൽറ്റ പ്ലസ് വ്യാപനം; കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന

ബെംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് -19 അണ്‍ലോക്കിംഗ് പ്രക്രിയ സര്‍ക്കാര്‍ ശക്തമാക്കി. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ഇനിമുതൽ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്താനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അധികൃതർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഇതുവരെ നഗരത്തിലും മൈസൂരുവിലുമായി രണ്ട്‌ ഡെൽറ്റ പ്ലസ്…

Read More

കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി പുതിയ പ്രഖ്യാപനം

ബെംഗളൂരു: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗൺ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആവർത്തിച്ചത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വൻ തകർച്ചയാണുണ്ടാക്കിയത്. ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതോടെ ഇവയെ ഉപജീവിച്ച് പ്രവർത്തിച്ചുവന്ന ഹോട്ടലുകളും റിസോർട്ടുകളും മറ്റും കടുത്ത പ്രതിസന്ധിയെ നേരിട്ടു. സഞ്ചാരികൾ വരാതായതോടെ ഇവയെല്ലാം അടച്ചിടേണ്ടിവന്നു. അപ്പോഴും വാടക, നികുതി, വൈദ്യുതിച്ചാർജ് തുടങ്ങിയവയിലുള്ള ചെലവുകൾ ഒഴിവാക്കാനുമായില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും റസ്റ്റോറന്റുകൾക്കും അമ്യൂസ്‌മെന്റ് പാർക്കുകൾക്കും സഹായകമാകുന്ന ഇളവുകൾ…

Read More

ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രേമിച്ച സ്വർണവുമായി മലയാളി പിടിയിൽ. കൂടെ വിദേശ സിഗററ്റുകളും പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കാസർകോട് സ്വദേശിയായ 32-കാരനാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2 ഗ്രാമിന്റെ രണ്ടു സ്വർണമാലയും 3.9 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്.

Read More

ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച കോവിഡ് ബാധിച്ച യുവതി മരിച്ചു

ബെംഗളൂരു: ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച യുവതി മരിച്ചു. കലബുറഗി ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോവിഡാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്. കലബുറഗി ജില്ലാ ആശുപത്രിയിൽ എട്ടാം തീയതി രാത്രിയാണ് ചികിത്സയിലായിരുന്ന യുവതി പീഡനശ്രമത്തിനിരയായത്. യുവതി കരഞ്ഞ്‌ ബഹളം കൂട്ടിയതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ട സ്വകാര്യ ആംബുലൻസ് ഡ്രൈവർ പ്രേംകുമാറിനെ (25) ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം., ജനവാദി മഹിളാസംഘടന എന്നിവയുടെ…

Read More

കോവിഡ് വാക്‌സിൻ എടുത്ത് തിരിച്ചു പോകവേ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കാർവാറിൽ കോവിഡ് വാകസീൻ കുത്തിവയ്പെടുത്ത് മടങ്ങവേ ഒരു മണിക്കൂറിനകം ഗൃഹനാഥൻ മരിച്ചത് ആശങ്കയ്ക്കിടയാക്കി. അങ്കോള മാധവ നഗർ സ്വദേശി മാദേവ പുട്ടു നായിക്കാണ് (69) മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിത മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഡോക്ടർമ്മമമാരുമായി കലഹിച്ചു. അങ്കോള സത്യഗ്രഹ സ്മാരക ഭവനിൽ നടന്ന ക്യംപിൽ നിന്നാണ് മാദേവ പുട്ടു നായിക് കുത്തിവയ്പെടുത്തത്. സൈക്കിളിലാണ് തന്റെ ഭാര്യയെയും കൊണ്ട് ഇയാൾ വാക്‌സിൻ എടുക്കാൻ ചെന്നത്. കുത്തുവെപ്പിന് ശേഷം അര മണിക്കൂർ അവിടെ നിരീക്ഷണത്തിലിരുന്ന ശേഷം ഭാര്യയ്ക്കൊപ്പം ഇയാൾ…

Read More

യശ്വന്ത്പുര-കണ്ണൂർ തീവണ്ടിമാത്രം ആരംഭിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ

ബെംഗളൂരു: നഗരത്തിലെ ഒട്ടേറെ മലയാളികൾ ആശ്രയിച്ചുവരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടിമാത്രം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ തീവണ്ടി ഉടൻ പുനരാരംഭിക്കണമെന്നാണ് ബെംഗളൂരു മലയാളികൾ ആവശ്യപ്പെടുന്നത്. ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ഓടിത്തുടങ്ങിയാലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രക്കാർക്ക് നാട്ടിലേക്കുള്ള വഴി തുറന്നു കിട്ടൂ. അന്തർസ്സംസ്ഥാന ബസുകൾ നിലച്ചിരിക്കുന്ന അവസരത്തിൽ യാത്ര മുടങ്ങിയ ഒട്ടേറെ പേർ ഈ തീവണ്ടി ആരംഭിക്കുന്നതും കാത്തിരിക്കുകയാണ്. മുമ്പ് സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞ് ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ തീവണ്ടി പുനരാരംഭിക്കാത്തതെന്താണെന്നാണ് അവർ ചോദിക്കുന്നത്. കോവിഡ്…

Read More

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രി തുറക്കുന്നു

ബെംഗളൂരു: നഗരത്തിൽ സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. യെലഹങ്കയിലാണ് കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രി പണിതത്. ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്. ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് 21 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്. ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള…

Read More
Click Here to Follow Us