കോവിഡ് വാക്‌സിൻ എടുത്ത് തിരിച്ചു പോകവേ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കാർവാറിൽ കോവിഡ് വാകസീൻ കുത്തിവയ്പെടുത്ത് മടങ്ങവേ ഒരു മണിക്കൂറിനകം ഗൃഹനാഥൻ മരിച്ചത് ആശങ്കയ്ക്കിടയാക്കി.

അങ്കോള മാധവ നഗർ സ്വദേശി മാദേവ പുട്ടു നായിക്കാണ് (69) മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിത മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഡോക്ടർമ്മമമാരുമായി കലഹിച്ചു.

അങ്കോള സത്യഗ്രഹ സ്മാരക ഭവനിൽ നടന്ന ക്യംപിൽ നിന്നാണ് മാദേവ പുട്ടു നായിക് കുത്തിവയ്പെടുത്തത്. സൈക്കിളിലാണ് തന്റെ ഭാര്യയെയും കൊണ്ട് ഇയാൾ വാക്‌സിൻ എടുക്കാൻ ചെന്നത്.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

കുത്തുവെപ്പിന് ശേഷം അര മണിക്കൂർ അവിടെ നിരീക്ഷണത്തിലിരുന്ന ശേഷം ഭാര്യയ്ക്കൊപ്പം ഇയാൾ സൈക്കിളിൽ താലൂക്ക് ആശുപത്രിയിൽ ഗുളിക വാങ്ങാൻ പോയി. അവിടെ വെച്ചാണ് ഇയാൾ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

കോവിഡ് വാക്‌സിൻ മൂലമാകാം മരണം സംഭവിച്ചത് എന്ന് ആരോപിച്ച ബന്ധുക്കൾ ആശുപത്രിയിൽ ഡോക്ടര്മാരുമായി ബഹളമുണ്ടാക്കി. പിന്നീട് പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts