ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിൽ ഹെന്നൂർ ക്രോസിന് സമീപത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.

ഗദലഹള്ളിയിൽ സ്ഥിരതാമസക്കാരനായ തൃശ്ശൂർ പുല്ലാട്ട് സുരേന്ദ്രമേനോന്റെയും പരേതയായ ശോഭയുടേയും മകൻ രോഹിത് സുരേന്ദ്രമേനോനാണ് (30) മരിച്ചത്.

അംബേദ്കർ മെഡിക്കൽകോളേജിൽ മൃതദേഹ പരിശോധന നടത്തി. ഹെന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അപകടം.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

കഴിഞ്ഞ ഒക്ടോബറിലാണ് രോഹിത്തിന്റെ അമ്മ ശോഭ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് ദുബായിലായിരുന്ന രോഹിത് നഗരത്തിൽ തിരിച്ചെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts