ചരിത്രത്തിലാദ്യമായി 24000 കിലോ കഞ്ചാവ് അടക്കം 50 കോടിയുടെ ലഹരി വസ്തുക്കൾ അഗ്നിക്കിരയാക്കി കർണാടക പോലീസ്.

ബെംഗളൂരു : കഴിഞ്ഞ നിരവധി വർഷങ്ങളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ നടപ്പിച്ച് കർണാടക പോലീസ്.

വിവിധ ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ പരിപാടിയിൽ 23829 കിലോഗ്രാം കഞ്ചാവ്, 34.4 കിലോ കറുപ്പ്, ഒരു കിലോ ബ്രൗൺഷുഗർ, 161.34 കിലോ ഓപിയം, 6.15 കിലോ ഹാഷിഷ്, 5.26 കിലോ ചരസ്, 70 ഗ്രാം കൊക്കൈൻ,68 ഗ്രാം എം.ഡി.എം.എ. പൗഡർ, 1298 എൽ എസ് ഡി സ്ട്രിപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്.

കർണാടക പോലീസിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ലഹരി മരുന്നുകൾ ഒന്നിച്ച് നശിപ്പിക്കുന്നത്. ഇനിയും ലഹരി വസ്തുക്കൾ ഉണ്ടെങ്കിലും ഇത്രയും നശിപ്പിക്കാൻ മാത്രമേ കോടതിയുടെ അനുമതി കിട്ടിയിട്ടുള്ളു എന്ന് ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു.

https://twitter.com/SPBelagavi/status/1408818435006472198?s=20

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts