മലിനജലം കുടിച്ച് കർണാടകയിൽ 4 മരണം

ബെംഗളൂരു: മലിന ജലം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചതിനുപിന്നാലെ ബെലഗാവിയിലും മരണം.

ബെളഗാവി രംദുർഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ  അറിയിച്ചു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്ന ഗ്രാമവാസികൾ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ച ജലം ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts