പുക പരിശോധന കാലാവധി ഇനി 12 മാസം

കൊച്ചി: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി വെട്ടിക്കുറച്ച കേരള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പകരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാനും നിര്‍ദേശിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് 12 മാസമാണ്. എന്നാല്‍ 2022-ല്‍ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അത് ആറ് മാസമായി വെട്ടക്കുകുറയ്‌ക്കുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി കുറച്ചതെന്ന് ഇതുവരെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കാലാവധിയെ കുറിച്ച്‌ വിദഗ്ധസമിതി പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.…

Read More

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read More

മലിനജലം കുടിച്ച് കർണാടകയിൽ 4 മരണം

ബെംഗളൂരു: മലിന ജലം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചതിനുപിന്നാലെ ബെലഗാവിയിലും മരണം. ബെളഗാവി രംദുർഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ  അറിയിച്ചു. സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൾ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്ന ഗ്രാമവാസികൾ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ച…

Read More

ലോക്ക് ഡൗൺ തുണയായി; ബെം​ഗളുരുവിലെ വായുമലിനീകരണം കുറഞ്ഞു

ബെം​ഗളുരു; ലോക്ക് ഡൗൺ തുണയായത് ബെം​ഗളുരുവിന്,ലോക് ഡൗൺ കാലത്ത് ബെംഗളൂരുവിലെ വായുമലിനീകരണത്തോത് 28 ശതമാനം കുറഞ്ഞതായി പഠനം. ഹെൽത്ത് ആൻഡ്‌ എൻവയോൺമെന്റ് അലയൻസിന്റെയും ഗ്ലോബൽ ക്ലൈമറ്റ് ആൻഡ്‌ ഹെൽത്ത് അലയൻസിന്റെയും സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ്‌ ക്ലീൻ എയർ(സി.ആർ.ഇ.എ.) ആണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ബെം​ഗളുരു നഗരത്തിന്റെ വിവിധഭാഗങ്ങളിലായി 30 എയർ ക്വാളിറ്റി മോണിറ്ററുകൾ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്. ലോക്ഡൗണിനുമുമ്പുള്ള 45 ദിവസത്തെയും താരതമ്യം ചെയ്താണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി എട്ടുമുതൽ മാർച്ച് 23 വരെയും മാർച്ച് 25…

Read More
Click Here to Follow Us