ലോക്ക് ഡൗൺ തുണയായി; ബെം​ഗളുരുവിലെ വായുമലിനീകരണം കുറഞ്ഞു

ബെം​ഗളുരു; ലോക്ക് ഡൗൺ തുണയായത് ബെം​ഗളുരുവിന്,ലോക് ഡൗൺ കാലത്ത് ബെംഗളൂരുവിലെ വായുമലിനീകരണത്തോത് 28 ശതമാനം കുറഞ്ഞതായി പഠനം. ഹെൽത്ത് ആൻഡ്‌ എൻവയോൺമെന്റ് അലയൻസിന്റെയും ഗ്ലോബൽ ക്ലൈമറ്റ് ആൻഡ്‌ ഹെൽത്ത് അലയൻസിന്റെയും സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ്‌ ക്ലീൻ എയർ(സി.ആർ.ഇ.എ.) ആണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

ബെം​ഗളുരു നഗരത്തിന്റെ വിവിധഭാഗങ്ങളിലായി 30 എയർ ക്വാളിറ്റി മോണിറ്ററുകൾ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്. ലോക്ഡൗണിനുമുമ്പുള്ള 45 ദിവസത്തെയും താരതമ്യം ചെയ്താണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി എട്ടുമുതൽ മാർച്ച് 23 വരെയും മാർച്ച് 25 മുതൽ മേയ് എട്ടുവരെയുമുള്ള കാലയളവുകളിലാണ് പഠനം നടത്തിയത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

പല സ്ഥലങ്ങളിലും വ്യത്യസ്തമാണ് വായുമലിനീകരണ തോതിലുണ്ടായ കുറവ്, ‍ഹലസൂരു ആശുപത്രിയുടെ ഭാഗത്ത് 14 ശതമാനം കുറവും ബെല്ലന്ദൂർ തടാകത്തിനു സമീപം 75 ശതമാനവുമാണ് മലിനീകരണം കുറഞ്ഞത്. ചില സ്ഥലങ്ങളിൽ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ തന്നെ ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts